പതിവു പോലെ ഇന്നലെയും പ്രൊജെക്റ്റ് സെന്റെറിലേക്ക് പോകാൻ ധൃതിയിൽ ഇറങ്ങിയപോൾ പ്രാതൽ വേണ്ട എന്നു വച്ചു.പക്ഷെ തമ്പാനൂർ ബസ് സ്റ്റാന്റിൽ ബസ് കയറാൻ നിന്നപൊൾ വയറു വല്ലാതെ കത്തി.എന്തേലും കഴിച്ചെ പറ്റു എന്ന അവസ്ത്ത ആയി.അങ്ങനെ നമ്മുടെ ഇൻഡിയൻ കോഫീ ഹൌസിൽ കയറി കഴിക്കാൻ.ഹോട്ടെലിന്റെ അങ്ങു മുകൾ അറ്റം വരെ പൊയിട്ടും ഇരിക്കാൻ ഒരു സ്തലവും കിട്ടിയില്ല.ഇന്നു ഇതിനും മാത്രം എന്താ തിരക്കു വരാൻ കാരണം എന്നു ആലോജിച്ചു നിന്നപ്പോൾ ഒരു ഫാമിലി കഴിച്ചു എഴുന്നെല്ക്കാൻ പോണു എന്നു വെയ്റ്റർ പറഞ്ഞു.നാലു പേർക്കു ഇരിക്കാൻ പറ്റുന്ന അവിടുത്തെ ആ സ്റ്റോൺ ടേബിളിനു വേണ്ടി നില്ക്കുന്നതു ഞാൻ അടക്കം എട്ടു പേർ.വേണ്ട,അടുത്ത ടേബിൾ ഒഴിയട്ടെ അതിൽ ഇരിക്കാം എന്നായി ഞാൻ.പക്ഷെ എന്റെ ആ തീരുമാനത്തെ എന്റെ വയറു ഒട്ടും അംഗീകരിക്കാൻ തയ്യാർ അല്ലായിരുന്നു.“സർവൈവൽ ഓഫ് ദ ഫിറ്റെസ്റ്റ്” എന്നാണെല്ലൊ പഴമൊഴി.ആളൊഴിഞ്ഞു എന്നു കണ്ട ഉടൻ ഞാൻ എന്റെ സീറ്റ് പിടിച്ചു.
ഭക്ഷണത്തിനു മുൻപത്തെ പോലെ ഉള്ള മേന്മ ഒന്നും ഇപ്പൊ ഇല്ലെങ്കിലും,ആ ഹോട്ടൽ തിരുവനന്തപുരത്തെ എല്ലാർക്കും,തിരുവനന്തപുരത്തു എത്തുന്ന എല്ലാർക്കും എന്നും ഒരു പോലെ കൗതുകം ആണു.തിരുവനന്തപുരത്തെ പിസ്സാ ഗോപുരം എന്നു വേണേൽ പറയാം.വിശപ്പിന്റെ വിളി മാറ്റി നിർത്തിയാൽ,തമ്പാനൂർ ബസ് സ്റ്റാന്റ് നവീകരണത്തോടെ ഹോട്ടൽ അടച്ചു പൂട്ടേണ്ടി വരും എന്നൊരു വ്യാജ വാർത്തയുടെ പുറത്താണു ഞാൻ ആ ഹോട്ടലിൽ തന്നെ കയറാൻ തീരുമാനിച്ചതു.ഭക്ഷണത്തിന്റെ ബിൽ കൊടുക്കാൻ കൗണ്ടറിൽ നിന്നപോൾ എന്റെ മനസ്സിലുണ്ടായിരുന്ന ആ ചോദ്യം ആരോ അവിടെ ചോദിച്ചു.“ഇന്നെന്താ ഇത്രയും തിരക്കു ഇവിടെ?”.മറുപടി പറഞ്ഞതു കൗണ്ടറിൽ ഇരിക്കുന്ന ചേട്ടൻ ആയിരുന്നു “ഓഹ്,ഇതു ആറ്റുകാൽ അനങ്ങി തുടങ്ങിയതാ.”ബിൽ കൊടുത്തു പുറത്തേക്ക് വന്ന ഞാൻ കണ്ടതു കൊതുമ്പും ചൂട്ടും ആയി പോകുന്ന ഒരു സ്ത്രീജനസമുദ്രത്തിന്റെ നടുവിൽ നില്കുന്ന എന്നെ ആണു.ആതെ,ആറ്റുകാൽ അനങ്ങി തുടങ്ങിയിരിക്കുന്നു.
ആറ്റുകാൽ ദേവിയെ കുറിച്ചും,ക്ഷേത്രചരിത്രത്തെ കുറിച്ചും,ആറ്റുകാൽ പൊങ്കാലയുടെ മഹത്വത്തെ കുറിച്ചും ഞാൻ എഴുതേണ്ട ഒരു ആവശ്യവും ഇല്ല,കാരണം അതു അറിയാത്ത കേരളീയർ ഉണ്ടാവില്ല.അതു കൊണ്ട് ഈ പോസ്റ്റ് അതിനെക്കുറിച്ചല്ല.
പൊങ്കാല, എന്നെ പോലെ ഉള്ളവരെ സംബന്ധിച്ച്, പായസം കിട്ടുന്ന ഒരു ചടങ്ങു മാത്രം ആണു.പൊങ്കാല ദിവസത്തിന്റെ അടുത്ത ദിവസം പല വെറൈറ്റിയിൽ ഉള്ള പായസം കിട്ടും.താരസങ്കടനകളിൽ ഉള്ളവർക്ക് പൊങ്കാല ദിവസം ദാനകർമ്മങ്ങളുടെ ദിവസം ആണു.അവർ പൊങ്കാലക്കു വരുന്നവർക്കു മോരു വെള്ളം കൊടുക്കും,ദാഹജലം കൊടുക്കും,വിശറി കൊടുക്കും.പക്ഷെ ഇവരിൽ പകുതിയിൽ കൂടുതൽ പേരും ദാനം എന്ന കർമ്മം ഒരു പുറംച്ചട്ടയായിട്ടു ഉപയോഗിക്കുന്നവർ ആണു.ആച്ച്യുലി,ഉദ്ദേശം വേറെ എന്തൊക്കെയോ ആണു.ഇനിയൊരു കൂട്ടർ ഉണ്ട്.അവർ ലൈവ് ക്രിക്കെറ്റ് മാച്ച് കാണുന്ന പോലെ,റ്റി.വിയിലൂടെ പൊങ്കാല കണ്ടുകൊണ്ടിരിക്കും.
ഇവർക്കെല്ലാം പുറമെ വേറെ ഒരു കൂട്ടർ ഉണ്ട്.ഇഷ്ടിക നിരത്തിയും,കയറു കെട്ടിയും ദിവസങ്ങൾക്കു മുന്നേ തന്നെ തങ്ങളുടെ പൊങ്കാല സാമഗ്രികളുമായി റോഡ് സൈഡിൽ ഇടം പിടിച്ചിരിക്കുന്ന ലക്ഷകണക്കിനു വരുന്ന സ്ത്രീജനങ്ങൾ.ഈ പോസ്റ്റ് അവർക്ക് വേണ്ടിയാണു.എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചു,അവരവരുടെ കുടുംബങ്ങൾക്കു വേണ്ടി,ആറ്റുകാൽ അമ്മയ്ക്ക് മുന്നിൽ പൊങ്കാല ഇടാൻ വരുന്ന നിങ്ങളെല്ലാർക്കും എന്റെ വക ഒരു വലിയ പ്രണാമം.അനന്തപുരി ഒരുങ്ങി കഴിഞ്ഞു,സ്ത്രീകളുടെ ശബരിമലയിലെ ഏറ്റവും വലിയ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ.