എല്ലാം നല്ലതിനു!

4933984054_0269491be5_b

കുറേ നാളുകൾക്കു ശേഷം മനസ്സിനുള്ളിൽ പ്രണയം എന്ന ‘വികാരം’ ആദ്യമായി ഉണർത്തിയ പെൺകുട്ടിയെ ഇന്നു കാണുവാൻ ഇടയുണ്ടായി, അതും പ്രണയ സാക്ഷാത്കാരം നടന്നു കൊണ്ടിരുന്ന ഒരു വിവാഹവേദിയിൽ വച്ചു.തെറ്റിധാരണകൾ ആണു ഞങ്ങളെ അകറ്റി നിർത്തിയതു എന്നു കരുതിയിരുന്ന എനിക്കു, ഇന്നു അവളെ കണ്ടപ്പോൾ മനസ്സിലായി, പല ചെറിയ തെറ്റിധാരണകളിലും വലിയ ശരികൾ ഉണ്ടാകാറുണ്ടെന്നു.ഒരു ഹൈക്ലാസ് ജീവിത ശൈലിയും ആയി പോകുന്ന ആ പുള്ളിക്കാരിയും ഒരു നാട്ടിൻപുറത്തുകാരനായ ഞാനും തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉണ്ടു. ‘ഒരിക്കലും ഒന്നാകാത്ത അന്തരങ്ങൾ’. അന്നത്തെ പ്രായത്തിൽ അതൊന്നും കണ്ണിൽ പെട്ടതേയില്ല.

ലഭിച്ച ഭാഗ്യങ്ങളെ കുറിച്ചോർത്തു സന്തോഷിക്കാതെ, ലഭിക്കാത്ത ഭാഗ്യങ്ങളെ പറ്റി വ്യാകുലപ്പെടുന്നവരാണു നമ്മളിൽ പലരും. ജീവിതം മറ്റൊരു തലത്തിൽ എത്തുമ്പോഴേ ഈ ലഭിക്കാതെ പോയതൊന്നും ഭാഗ്യങ്ങൾ ആയിരുന്നില്ല എന്ന തിരിച്ചറിവു നമ്മുക്കുണ്ടാവുകയുള്ളു. Everything Happens for a Reason. സ്റ്റീവ് ജോബ്സ് പറഞ്ഞ പോലെ “You can’t connect the dots looking forward you can only connect them looking backwards. So you have to trust that the dots will somehow connect in your future.”

എന്നും എന്റെ മനസ്സിൽ ഒരു വേദന ബാക്കി വച്ചു പോകുന്ന അവൾക്കു ഇന്നു അതിനു സാധിച്ചില്ല, കാരണം, I have connected the dots looking backwards.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s