ജീവിതത്തിൽ എങ്ങനെ സന്തോഷം നേടാം?
ഈ അടുത്ത് ഞാൻ ശാന്തിഗിരിയിൽ വച്ചു കണ്ട ആ ചേട്ടന്റെ വാക്കുകളിലൂടെ പോകുമ്പോൾ നമ്മുക്കു അതു മനസ്സിലാകും. “ ഈ ഓണത്തിനു ഫാമിലി ആയിട്ടു ലുലു മാളിൽ പോയി അടിച്ചു പൊളിച്ച ആൾക്കാർക്കും, ഭാര്യയുടെയും മകന്റെയും ഒപ്പം മാവേലി സ്റ്റോറിൽ പോയി സാധനങ്ങൾ വാങ്ങിയ എനിക്കും ഉണ്ടായതു ഒരേ സന്തോഷം ആണു.” സന്തോഷവും സമാധാനവും ഓരോ ആൾക്കാർക്കും ഓരോന്നാണു. ഒരാൾക്കു ഒരുപാട് പണം ഉണ്ടു അതു കൊണ്ടു അയാൾ സന്തോഷിക്കുന്നു, അതു കണ്ടു മറ്റൊരാൾ അയാളെ പോലെ സന്തോഷവാനാകാൻ സാധിക്കും എന്നു കരുതി കുറേ പണം ഉണ്ടാക്കിയാൽ ചിലപ്പോൾ അയാൾക്കു ഉണ്ടായിരുന്ന സമാധാനവും പോകും. 3 മണിക്കൂർ സമയം കിട്ടിയാൽ ചിലർ സിനിമ കാണും, ചിലർ പുസ്തകം വായിക്കും, മറ്റു ചിലർ വരയ്ക്കും, അങ്ങനെ അവരവരുടെ സന്തോഷം അവരവർ തന്നെ കണ്ടെത്തുന്നു. അങ്ങനെ കണ്ടെത്തിയ സന്തോഷങ്ങൾ മാത്രമെ നിലനില്ക്കുകയുള്ളു. മറ്റുള്ളവരുടെ സന്തോഷങ്ങളെ അനുകരിക്കാൻ തുടങ്ങുന്നിടത്തു, നമ്മുടെ സന്തോഷങ്ങൾ നമ്മെ വിട്ടു പോകുന്നു.
Happiness is something that is defined by you and only you!
അങ്ങനെ, സ്വന്തം സന്തോഷങ്ങളെ തിരിച്ചറിയുന്ന നിമിഷം മുതല്ക്കെ ജീവിതത്തിൽ നമ്മൾ സന്തോഷം നേടി കഴിയുന്നു.
thats true..!! nammude santhosham nammude kayyila.. aredem kayyil elppikaruth, swantham kayyennu veenu udayunnathum nammal nammale pole kanunna mattoralil ninnu veenu udayunnathum thammil orupad vyathyasangal und… 🙂
well said 🙂 .. thanks for taking time in reading it 🙂