ഒരു ദിവസത്തെ ജോലികൾ ആരംഭിക്കുന്നതിനു മുൻപ് അല്പനേരം നമ്മൾ എന്തിനു വേണ്ടി ആണോ ആഗ്രഹിക്കുന്നതു അതിനെക്കുറിച്ചു കണ്ണടച്ചു ചിന്തിക്കുക്ക. ഇങ്ങനെ ചെയ്യുന്നതു വഴി ആ ആഗ്രഹത്തിലേക്കു നമ്മളെ എത്തിക്കുന്ന ഏതേലും ഒരു കാര്യം, അതു വളരെ ചെറുതായാൽ പോലും, നമ്മൾ അറിയാതെ തന്നെ നമ്മൾ ചെയ്തിരിക്കും. പതിയെ പതിയെ ആ ആഗ്രഹം ഒരു യാഥാർഥ്യം ആയി മാറും.
ജോലികൾ ആരംഭിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചിട്ട് തുടങ്ങണം എന്നു പറയുന്നതിന്റെ ഉദ്ദേശവും ഇതു തന്നെ ആണു.