ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങളും, ഒരുപാട് ചോദ്യങ്ങളും നമ്മള്‍ അഭിമുഖീകരിക്കാറുണ്ട്, ആവയുടെ ഉത്തരം അന്വേഷിച്ചു നാം പോകാറുമുണ്ട്… ചോക്ക് മലയില്‍ ഇരുന്ന പയ്യന്‍ ചോക്ക് കഷണം അന്വേഷിച്ചു പോയത് പോലെ.നമ്മുടെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്.
Every Problem has a solution, and the solution is right at where the Problem began.
ചോദ്യം ഉദ്ഭവിച്ചത് നമ്മുടെ ഉള്ളില്‍ നിന്നാണോ, ഉത്തരവും നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്. ചോദ്യങ്ങള്‍ പെട്ടെന്ന് ഉണ്ടാവുന്നു, പക്ഷേ അവയ്ക്കുള്ള ഉത്തരങ്ങള്‍ ലഭിക്കാന്‍ അല്പം സാവകാശം അനിവാര്യം ആണ്. ആപ്പിള്‍ താഴെ വീണ ഉടനെ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടുപിടിക്കുകയുണ്ടായില്ല. നല്ല പോലെ സമയമെടുത്ത് വിശകലനം ചെയ്താണ് അദ്ദേഹം അത് കണ്ടുപിടിച്ചത്.
അത് പോലെ നമ്മടെ പ്രശ്നങ്ങളും, ചോദ്യങ്ങളും എല്ലാം നല്ല പോലെ സമയം എടുത്തു വിശകലനം ചെയ്‌താല്‍ ഉറപ്പായും അതിനുള്ള ഉത്തരം നമുക്ക് ലഭിക്കും. പക്ഷേ ഇന്നത്തെ തിരക്ക് പിടിച്ച ലോകത്തില്‍ നാം ആരും അതിനു വേണ്ടി മിനക്കെടാറില്ല. എല്ലാ ദിവസവും അഞ്ച് മിനിറ്റ് എല്ലാ തിരക്കുകളില്‍ നിന്നും മാറി, അധികം ബഹളങ്ങള്‍ ഒന്നുമില്ലാത്ത മനസ്സിന് കുളിര്‍മയേകുന്ന ഏതെങ്കിലും ഒരിടത്ത്, എല്ലാ ചിന്തകളേയും ഒഴിവാക്കി ഒറ്റയ്ക്ക് ഇരിക്കുക. അപ്പോള്‍ മനസ്സില്‍ താനേ കുറച്ചു ചിന്തകള്‍ വരാന്‍ തുടങ്ങും. ആ ചിന്തകളെ വിശകലനം ചെയ്യുമ്പോള്‍ നാം തേടുന്ന ഉത്തരം നമുക്ക് ലഭിക്കും.ഇതിനെ ആണ് കുറച്ചു ആലങ്കാരികമായി “Meditation” എന്ന് പറയുന്നത്. ശരീരത്തിനും മനസ്സിനും ഏറവും ആവശ്യമായത് എന്താണോ അത് Meditation ചെയ്യുമ്പോള്‍ നമ്മുക്ക് ലഭിക്കുന്നു.
ഞാന്‍ മുന്‍പ് ജോലി ചെയ്തിരുന്ന Lifeline Mindcare Mind Power Training Institute-ന്‍റെ ഒരു ട്രെയിനിംഗ് ക്ലാസ്സില്‍ Meditation ചെയ്യുന്ന സമയത്തു ഉറങ്ങി പോകുന്നു, അതെങ്ങനെ ഒഴിവാക്കാം എന്ന് ചിലര്‍ ട്രെയിനെറോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരിക്കലും അതിനെ ഒഴിവാക്കാന്‍ ശ്രമിക്കരുത് എന്നാണു. കാരണം Meditation സമയത്ത് നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായത് ലഭിക്കുന്നു. ഉറങ്ങിപ്പോകുന്നെങ്കില്‍ ഉറക്കമാണ് ശരീരത്തിനു ഏറ്റവും അത്യാവശ്യം എന്ന് മനസിലാക്കുക. നന്നായി ഉറങ്ങി ഉണരുമ്പോള്‍ ചിന്തകള്‍ക്ക് ഒരു freshness അനുഭവപ്പെടും. വ്യക്തതയോടെ ചിന്തിക്കുവാനും സാധിക്കും.
24 മണിക്കൂറുകള്‍ ഉള്ള ഒരു ദിവസത്തില്‍ നമ്മുടെ സമയം മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനോടൊപ്പം അല്‍പം സമയം നമുക്കായി കൂടി മാറ്റി വയ്ക്കുക. എല്ലാ ചോദ്യങ്ങളുടെയും പ്രശ്നങ്ങളുടെയും ഉത്തരം ലഭിക്കുകയും അതോടൊപ്പം stress-ഉം ടെന്‍ഷനും ഒഴിവാക്കി ജീവിതം നല്ല പോലെ ആസ്വദിക്കുകയും ചെയ്യാന്‍ നമുക്ക് ഇത് വഴി സാധിക്കും.
Quite inspiring.. Thanks for sharing..👍👍
Thanks for going through 🙂