ശ്രീകൃഷ്ണൻ, തന്റെ പ്രിയപ്പെട്ടവരെ ഒക്കെ യുദ്ധക്കളത്തിൽ തനിക്കു എതിരായ കാണേണ്ടി വന്നു തളർന്നു പോയ, അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം.
ഒന്നു കൂടി പറയുന്നു, ശ്രീകൃഷ്ണൻ അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം. ആരാണു അർജ്ജുനൻ? ഞാൻ ആണു അർജ്ജുനൻ, നിങ്ങളാണു അർജ്ജുനൻ. ജ്ഞാനം ആർജിക്കുന്നവൻ ആരോ, അവനാണു അർജ്ജുനൻ. നമ്മൾ എല്ലാവരും എല്ലാ ദിവസവും, ഏതെങ്കിലും ഒക്കെ രീതിയിൽ ജ്ഞാനം ആർജിക്കുന്നവർ ആണു, നമ്മൾ എല്ലാവരും അർജ്ജുനന്മാരാണു.
അതുകൊണ്ടു തന്നെ, “ സുഖദു:ഖങ്ങളും ലാഭനഷ്ടങ്ങളും ജയപരാജയങ്ങളും തുല്യമായി കരുതി യുദ്ധത്തിനു നീ ഒരുങ്ങുക.” എന്നു ഭഗവാൻ അർജ്ജുനനോടു പറയുന്ന വാക്കുകൾ നമ്മളോടും കൂടി പറയുന്നതാണു. പ്രതിസന്ധികളിൽ തട്ടി മനസ്സ് മടുക്കാതെ ലക്ഷ്യത്തിലേക്കു തന്നെ പോകുവാൻ ആണു അദ്ദേഹം നമ്മളോട് പറയുന്നത്.
എന്നും നമ്മൾ പ്രാർത്ഥിക്കുന്ന ഭഗവാൻ തന്നെ നമ്മളോട് നേരിട്ട് ഇങ്ങനെ പറയുമ്പോൾ പിന്നെ എന്തിനു നാം പ്രതിസന്ധികളെ ഭയപ്പെടണം?
Whatever is happening, is happening for the good. Whatever will happen, will also happen for the good only…Gita.
whatever happened was also for good ^_^ … thanks for taking time in reading my blog… I hope you’re the only one doing that… 🙂 thanks again sis… so grateful 🙂
true.. whatever happened was also for good..:)
In fact I am planning to frame those words upon my wall. It’s a great relief to read it..
Definitely your followers will be reading your posts, but in the busy world they may miss to add their comments.. Leave it.. Just be genuine to your heart and post whatever you wish..
sure sis 🙂