കാറ്റ്

കാറ്റാകാനാശിക്കുന്നിന്നു ഞാൻ
കാലാന്തരങ്ങളിലൂടൊന്നു പാറി നടക്കാൻ,
മേഘങ്ങളെ വകഞ്ഞു മാറ്റി
മേടുകളിലൂടോടിയിറങ്ങി,
പൂക്കളിൻ ഗന്ധവും പേറി
പുഴകൾ തൻ ഓളങ്ങളായി മാറി;
ചില്ലകളെ ചിരിപ്പിച്ചും
ചിരാതിൽ നൃത്തം ജനിപ്പിച്ചും
വയലേലകളെ തഴുകിയും
വനമേഖലകളിലൂടൊഴുകിയും
മുളങ്കാടുകളിലുറക്കെ പാടിയും
മുഴുലോകമാകെ ആടിയും
ഒടുവിലാ കടൽകരയിൽ
ഒന്നെത്തുവാനാശിക്കുന്നിന്നു ഞാൻ
തീരമണഞ്ഞിട്ടും തീരാത്ത തിരയുടെ
തീക്ഷ്ണ പ്രണയത്തിൻ തീവ്രതയേറ്റുന്നയാ
കാറ്റാകാനാശിക്കുന്നിന്നു ഞാൻ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s