വാടിയപൂവിനെ പ്രണയിച്ചൊരാ
പൂമ്പാറ്റ തൻ ഹൃദയത്തിലെന്നും
വാനോളമായിരുന്ന സ്നേഹത്തെയിന്നാ
പൂവൽചിത്തം തിരസ്കരിച്ചു.
“ പോക നീ, പ്രിയേ, എന്നെ വിട്ടു,
പോക്കുവെയിൽനേരം ഞാൻ യാത്രയാകും.
അധരങ്ങളിലില്ലിനി ചൊരിയുവാനാ
മധുരമാം ചുംബന തേൻകണങ്ങൾ.
അധുരമാം ഹൃദയത്തിലിന്നു സ്മരണകൾ
അധികമായി അധികമായി പേറുന്നു ഞാൻ.
അമ്മ തൻ മടിത്തട്ടിലേക്കു മടങ്ങുന്നു ഞാനിന്നു
മാമകയാത്രയിൽ കൂട്ടുവാനാവില്ല നിന്നെയും.
ഉണരുവാനാകാത്തയാ ഉറക്കത്തിൽ, ഓമനേ
പുണരുവാനുണ്ടെനിക്കു നം ചുംബനത്തിൻ ഓർമ്മകൾ.
ഒടുവിലാ മണ്ണിൽ ലയിച്ചീടുമ്പോഴും, സഖീ
ഒടുങ്ങില്ലയീ പ്രണയത്തിൻ കനലുകളെന്നുള്ളിൽ.
പോക നീ പ്രിയേ, എന്നെ വിട്ടു,
പോക്കുവെയിൽനേരം വന്നു ഇതാ……..”
something deep..
…comes from a broken heart 😦
hmm..???? broken heart joined ayo ippo..?
illa sis 😦
oh..glue veno.. sorry .. not teasing you..
its okay 🙂
Nalla varikal….
thanks 🙂