ഇനിയാരെയും സ്വീകരിക്കണമെന്നില്ലെനിക്കു,
പിന്നെയുമാരെയോ കാത്തിരിക്കുന്നു മനസ്സിന്നു.
വന്നുപോയവരൊക്കെയുമേകിയതു
കുന്നോളം ദു:ഖങ്ങൾ മാത്രമായിരുന്നു,
ഒപ്പമുള്ളവരേകുന്നതും വേറല്ല.
“കപടലോകത്തിലൊരാത്മാർത്ഥ
ഹൃദയമുണ്ടായതാണെൻ പരാജയം.”
എന്നു ചൊല്ലിയ കവി ഹൃദയത്തിൻ
വേദനയെ അറിഞ്ഞീടുന്നു ഞാനിന്നു
വേരറ്റം വരെയും ഒരിറ്റു മുറിയാതെ.
നെഞ്ചിനകത്തെരിയുന്നു ആ വേദനയിന്നും,
നെരിപ്പോടിനുള്ളിലെ തീക്കനൽ പോലെ.
നേരും നേർവഴിയുമെന്തിനെടുക്കുന്നു ഞാൻ മാത്രമിപ്പോഴും,
നേരത്തോടടുക്കുമ്പോൾ പെരുവഴിയിലാകുവാനെപ്പോഴും.
ഒന്നുറക്കെ കരയണമെന്നുണ്ടെനിക്കു
ഒന്നിലും പരിതപിക്കാത്തയീ ലോകത്തിനു മുന്നിൽ, എന്തിനു?
പേറുവാനാകാത്തയുള്ളിലെ ഭാരത്തെ-
യേറുവാനാരേലും വന്നെങ്കിലെന്നു ഞാൻ
ആശിച്ചുപോകുന്നു വെറുതെയിന്നു,
ആശിച്ചുപോകുന്നു വെറുതെയിന്നു…..
Changambuzhayude varikal….👍🏻
yes 🙂
Koode ullaverellam dukham thannu polum …appo nangeyelllam yaar koode illathavara?