പ്രതീക്ഷാഭരിതമാണു ഓരോ ബസ്സ് യാത്രയും.
ബസ്സ് സമയത്തിനെത്തുമെന്ന പ്രതീക്ഷ
ഓഫീസിൽ സമയത്തിനെത്തിക്കുമെന്ന പ്രതീക്ഷ
ഇരിക്കാൻ സീറ്റ് കിട്ടുമെന്ന പ്രതീക്ഷ
ജനാലയ്ക്കരികിലായിരിക്കുമെന്ന് മറ്റൊരു പ്രതീക്ഷ
ആയിരത്തിന്റെ നോട്ട് വീശിയാലും, കണ്ടക്ടർ
ആളുകൾ കേൾക്കേ ചീത്ത വിളിക്കില്ലെന്ന പ്രതീക്ഷ
ഇന്നുമവൾ ഇതേ ബസ്സിൽ കയറുമെന്ന പ്രതീക്ഷ
തൊട്ടടുത്തിരിക്കുമെന്നൊരു പ്രതീക്ഷ
ഒരു വാക്ക് മിണ്ടുമെന്നും, ചെറുചിരി തൂകുമെന്നും ഒരു പ്രതീക്ഷ.
പ്രതീക്ഷാഭരിതമാണു ഓരോ ബസ്സ് യാത്രയും.