ഇതേ ദിവസം, 25 വർഷങ്ങൾക്കു മുന്നേ ഞാൻ ഒരു വലിയ അബദ്ധം കാണിച്ചു. അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു പുറത്തു വരാൻ ഞാൻ മുറവിളി കൂട്ടി. പൊക്കിൾകൊടി വെട്ടി മാറ്റി അവർ എന്നെ അമ്മയിൽ നിന്നു വേർപ്പെടുത്തി. ഞാനെത്തിയ ഈ ലോകത്തെക്കുറിച്ചു എനിക്കന്നറിവില്ലായിരുന്നു. ഇന്നു ഞാൻ പരിതപിക്കുന്ന അബദ്ധങ്ങളിൽ ഏറ്റവും വലുതു ഇതു തന്നെയാണു. ആ ഗർഭപാത്രത്തിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നു ഞാൻ… അമ്മയിൽ നിന്നു വേർപ്പെടാതെ, അമ്മയുടെ ചൂട് പറ്റി, ഒന്നിനെയും ഭയക്കാതെ, വേവലാതികൾ ഒന്നുമില്ലാതെ ഞാൻ ഉറങ്ങിയിരുന്ന ആ സുഖപ്രദമായ മെത്തയിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നു ഞാൻ.
അബദ്ധങ്ങളുടെ ഘോഷയാത്ര ഇന്നു 25-ആം വാർഷികത്തിലേക്കു!
Happy Birthday to me 😀