നിനക്കായി കുറിച്ചിടുമീ വരികൾ
നിനവിൽ നിന്നല്ലെൻ പ്രിയേ
നിൻ മുഖവുമാ പുഞ്ചിരിയും
നിറയുമീ ഹൃദയത്തിൽ നിന്നാണെന്നറിയ
നീ, നീഹാരികയാമഴകേ
ദീപ്തമാം നിന്നുടെ മിഴികളിന്നെന്നിൽ
ദീർഘമായി സുദീർഘമായേകുന്ന മുറിവുകൾ
ദീപ്യമാം പ്രണയത്തെ ഉണർത്തുന്നുയെന്നുള്ളിൽ
ദീക്ഷയായതേറ്റു വാങ്ങുന്നു ഇന്നു ഞാൻ
സ്വപ്നങ്ങളില്ലെല്ലാം നിൻ മുഖമതൊന്നു താൻ
സ്വച്ഛമായി തെളിയുന്നുയിമകളിലെന്നുമേ
സ്വന്തമായാ കരങ്ങൾ, അന്ത്യനാളോളമുള്ളതാൽ
ഓമനേ,
സ്വസ്ഥമീ ജന്മം, സ്വർഗ്ഗമീ ഭൂമിയും…