P+P=P

Practice- it must be a keyword that we all have to follow in our life. If time allows then please take a stroll through this entire blog of mine. You could see that there was a time when I used to write on a daily basis. But over a period of you could also see … Continue reading P+P=P

തേങ്ങൽ

ഇനിയാരെയും സ്വീകരിക്കണമെന്നില്ലെനിക്കു, പിന്നെയുമാരെയോ കാത്തിരിക്കുന്നു മനസ്സിന്നു. വന്നുപോയവരൊക്കെയുമേകിയതു കുന്നോളം ദു:ഖങ്ങൾ മാത്രമായിരുന്നു, ഒപ്പമുള്ളവരേകുന്നതും വേറല്ല. “കപടലോകത്തിലൊരാത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം.” എന്നു ചൊല്ലിയ കവി ഹൃദയത്തിൻ വേദനയെ അറിഞ്ഞീടുന്നു ഞാനിന്നു വേരറ്റം വരെയും ഒരിറ്റു മുറിയാതെ. നെഞ്ചിനകത്തെരിയുന്നു ആ വേദനയിന്നും, നെരിപ്പോടിനുള്ളിലെ തീക്കനൽ പോലെ. നേരും നേർവഴിയുമെന്തിനെടുക്കുന്നു ഞാൻ മാത്രമിപ്പോഴും, നേരത്തോടടുക്കുമ്പോൾ പെരുവഴിയിലാകുവാനെപ്പോഴും. ഒന്നുറക്കെ കരയണമെന്നുണ്ടെനിക്കു ഒന്നിലും പരിതപിക്കാത്തയീ ലോകത്തിനു മുന്നിൽ, എന്തിനു? പേറുവാനാകാത്തയുള്ളിലെ ഭാരത്തെ- യേറുവാനാരേലും വന്നെങ്കിലെന്നു ഞാൻ ആശിച്ചുപോകുന്നു വെറുതെയിന്നു, ആശിച്ചുപോകുന്നു വെറുതെയിന്നു.....

യാത്രാമൊഴി

വാടിയപൂവിനെ പ്രണയിച്ചൊരാ പൂമ്പാറ്റ തൻ ഹൃദയത്തിലെന്നും വാനോളമായിരുന്ന സ്നേഹത്തെയിന്നാ പൂവൽചിത്തം തിരസ്കരിച്ചു. “ പോക നീ, പ്രിയേ, എന്നെ വിട്ടു, പോക്കുവെയിൽനേരം ഞാൻ യാത്രയാകും. അധരങ്ങളിലില്ലിനി ചൊരിയുവാനാ മധുരമാം ചുംബന തേൻകണങ്ങൾ. അധുരമാം ഹൃദയത്തിലിന്നു സ്മരണകൾ അധികമായി അധികമായി പേറുന്നു ഞാൻ. അമ്മ തൻ മടിത്തട്ടിലേക്കു മടങ്ങുന്നു ഞാനിന്നു മാമകയാത്രയിൽ കൂട്ടുവാനാവില്ല നിന്നെയും. ഉണരുവാനാകാത്തയാ ഉറക്കത്തിൽ, ഓമനേ പുണരുവാനുണ്ടെനിക്കു നം ചുംബനത്തിൻ ഓർമ്മകൾ. ഒടുവിലാ മണ്ണിൽ ലയിച്ചീടുമ്പോഴും, സഖീ ഒടുങ്ങില്ലയീ പ്രണയത്തിൻ കനലുകളെന്നുള്ളിൽ. പോക നീ പ്രിയേ, … Continue reading യാത്രാമൊഴി

കാറ്റ്

കാറ്റാകാനാശിക്കുന്നിന്നു ഞാൻ കാലാന്തരങ്ങളിലൂടൊന്നു പാറി നടക്കാൻ, മേഘങ്ങളെ വകഞ്ഞു മാറ്റി മേടുകളിലൂടോടിയിറങ്ങി, പൂക്കളിൻ ഗന്ധവും പേറി പുഴകൾ തൻ ഓളങ്ങളായി മാറി; ചില്ലകളെ ചിരിപ്പിച്ചും ചിരാതിൽ നൃത്തം ജനിപ്പിച്ചും വയലേലകളെ തഴുകിയും വനമേഖലകളിലൂടൊഴുകിയും മുളങ്കാടുകളിലുറക്കെ പാടിയും മുഴുലോകമാകെ ആടിയും ഒടുവിലാ കടൽകരയിൽ ഒന്നെത്തുവാനാശിക്കുന്നിന്നു ഞാൻ തീരമണഞ്ഞിട്ടും തീരാത്ത തിരയുടെ തീക്ഷ്ണ പ്രണയത്തിൻ തീവ്രതയേറ്റുന്നയാ കാറ്റാകാനാശിക്കുന്നിന്നു ഞാൻ.

ഒരു ആക്സിഡെന്റൽ കഥ!

യുവത്വത്തിന്റെ തീ ഉള്ളിൽ ഉള്ളതു കൊണ്ടാവാം, സമുദായം, ജാതി, മതം എന്നൊക്കെ കേൾക്കുമ്പോൾ ഞാൻ എപ്പോഴും തല തിരിയ്ക്കുന്നതു. ആ തീ കെട്ടടങ്ങുമ്പോൾ ചിലപ്പോൾ ഞാനും എന്നെങ്കിലും ഇതേ സമുദായത്തെയും, ജാതിയേയും, മതത്തിനേയും ഒക്കെ ഏറ്റു പിടിച്ചു നടക്കുമായിരിക്കാം, ആരു കണ്ടു. ആദർശങ്ങൾ കാലത്തിനു അനുസരിച്ചു മാറുന്ന ഒന്നാണല്ലോ. ഞങ്ങളുടെ സാമുദായിക സംഘടനയുടെ ബോർഡ് കമ്മിറ്റീ തിരഞ്ഞെടുപ്പിൽ, അമ്മയെ ഒരു സ്ഥാനാർത്ഥി ആക്കണം എന്നും പറഞ്ഞു വന്ന സംഘടനയുടെ ആൾക്കാരോട് അച്ഛൻ ഒരു തണുപ്പൻ മട്ടിൽ അതു … Continue reading ഒരു ആക്സിഡെന്റൽ കഥ!

നിരീശ്വരവാദി

ദൈവങ്ങളുടെ പേര് പറഞ്ഞു പരസ്പരം അടിയുണ്ടാക്കുന്നവരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ദൈവത്തിനു പോലും കഴിയാത്ത സാഹചര്യത്തില്‍ ഒരുപക്ഷേ അതിനു കഴിയുന്ന ഏക കൂട്ടം ആയിരിക്കണം നിരീശ്വരവാദികള്‍.

ഗീതോപദേശം യഥാര്‍ത്ഥത്തില്‍ നല്‍കിയത് ആര്‍ക്കു?

ശ്രീകൃഷ്ണൻ, തന്റെ പ്രിയപ്പെട്ടവരെ ഒക്കെ യുദ്ധക്കളത്തിൽ തനിക്കു എതിരായ കാണേണ്ടി വന്നു തളർന്നു പോയ, അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം. ഒന്നു കൂടി പറയുന്നു, ശ്രീകൃഷ്ണൻ അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം. ആരാണു അർജ്ജുനൻ? ഞാൻ ആണു അർജ്ജുനൻ, നിങ്ങളാണു അർജ്ജുനൻ. ജ്ഞാനം ആർജിക്കുന്നവൻ ആരോ, അവനാണു അർജ്ജുനൻ. നമ്മൾ എല്ലാവരും എല്ലാ ദിവസവും, ഏതെങ്കിലും ഒക്കെ രീതിയിൽ ജ്ഞാനം ആർജിക്കുന്നവർ ആണു, നമ്മൾ എല്ലാവരും അർജ്ജുനന്മാരാണു. അതുകൊണ്ടു തന്നെ, “ സുഖദു:ഖങ്ങളും ലാഭനഷ്ടങ്ങളും … Continue reading ഗീതോപദേശം യഥാര്‍ത്ഥത്തില്‍ നല്‍കിയത് ആര്‍ക്കു?