പ്രതീക്ഷാഭരിതമാണു ഓരോ ബസ്സ് യാത്രയും. ബസ്സ് സമയത്തിനെത്തുമെന്ന പ്രതീക്ഷ ഓഫീസിൽ സമയത്തിനെത്തിക്കുമെന്ന പ്രതീക്ഷ ഇരിക്കാൻ സീറ്റ് കിട്ടുമെന്ന പ്രതീക്ഷ ജനാലയ്ക്കരികിലായിരിക്കുമെന്ന് മറ്റൊരു പ്രതീക്ഷ ആയിരത്തിന്റെ നോട്ട് വീശിയാലും, കണ്ടക്ടർ ആളുകൾ കേൾക്കേ ചീത്ത വിളിക്കില്ലെന്ന പ്രതീക്ഷ ഇന്നുമവൾ ഇതേ ബസ്സിൽ കയറുമെന്ന പ്രതീക്ഷ തൊട്ടടുത്തിരിക്കുമെന്നൊരു പ്രതീക്ഷ ഒരു വാക്ക് മിണ്ടുമെന്നും, ചെറുചിരി തൂകുമെന്നും ഒരു പ്രതീക്ഷ. പ്രതീക്ഷാഭരിതമാണു ഓരോ ബസ്സ് യാത്രയും.
bus
ഒരു ആക്സിഡെന്റൽ കഥ!
യുവത്വത്തിന്റെ തീ ഉള്ളിൽ ഉള്ളതു കൊണ്ടാവാം, സമുദായം, ജാതി, മതം എന്നൊക്കെ കേൾക്കുമ്പോൾ ഞാൻ എപ്പോഴും തല തിരിയ്ക്കുന്നതു. ആ തീ കെട്ടടങ്ങുമ്പോൾ ചിലപ്പോൾ ഞാനും എന്നെങ്കിലും ഇതേ സമുദായത്തെയും, ജാതിയേയും, മതത്തിനേയും ഒക്കെ ഏറ്റു പിടിച്ചു നടക്കുമായിരിക്കാം, ആരു കണ്ടു. ആദർശങ്ങൾ കാലത്തിനു അനുസരിച്ചു മാറുന്ന ഒന്നാണല്ലോ. ഞങ്ങളുടെ സാമുദായിക സംഘടനയുടെ ബോർഡ് കമ്മിറ്റീ തിരഞ്ഞെടുപ്പിൽ, അമ്മയെ ഒരു സ്ഥാനാർത്ഥി ആക്കണം എന്നും പറഞ്ഞു വന്ന സംഘടനയുടെ ആൾക്കാരോട് അച്ഛൻ ഒരു തണുപ്പൻ മട്ടിൽ അതു … Continue reading ഒരു ആക്സിഡെന്റൽ കഥ!
ഒരു അസാധാരണ പ്രണയകഥ
എങ്ങനെ പരിചയപ്പെട്ടു എന്നോ എങ്ങനെ പ്രണയത്തിലായി എന്നോ അവർ ഓർക്കുന്നില്ല. കാരണം അതൊന്നും അവരുടെ അറിവോടെ സംഭവിച്ചതായിരുന്നില്ല. ആരോ എല്ലാം മുൻകൂട്ടി നിശ്ചയിച്ചതു പോലെ സംഭവിച്ചതാണു. ലോകം തന്റെ ഒപ്പം ഉള്ള വ്യക്തി മാത്രമാണു, അതിനും അപ്പുറം ഒന്നുമില്ല എന്ന ധാരണയിൽ ഇരുവരും പ്രണയിച്ചു. എന്നാൽ അതൊരു മിഥ്യാ ധാരണ ആയിരുന്നു എന്നു കാലം അവരെ പഠിപ്പിച്ചു. ആ അറിവിന്റെ വെളിച്ചത്തിൽ അവർ ഇരുവരും, തങ്ങൾ ആഗ്രഹിച്ച ആ ലോകത്തിനും, ജീവിതത്തിനും വേണ്ടി, ഒളിച്ചോടാൻ തീരുമാനിച്ചു. സർക്കാരിന്റെ … Continue reading ഒരു അസാധാരണ പ്രണയകഥ