നിരീശ്വരവാദി

ദൈവങ്ങളുടെ പേര് പറഞ്ഞു പരസ്പരം അടിയുണ്ടാക്കുന്നവരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ദൈവത്തിനു പോലും കഴിയാത്ത സാഹചര്യത്തില്‍ ഒരുപക്ഷേ അതിനു കഴിയുന്ന ഏക കൂട്ടം ആയിരിക്കണം നിരീശ്വരവാദികള്‍.

പ്രശ്നങ്ങളും ഉത്തരങ്ങളും

ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങളും, ഒരുപാട് ചോദ്യങ്ങളും നമ്മള്‍ അഭിമുഖീകരിക്കാറുണ്ട്, ആവയുടെ ഉത്തരം അന്വേഷിച്ചു നാം പോകാറുമുണ്ട്... ചോക്ക് മലയില്‍ ഇരുന്ന പയ്യന്‍ ചോക്ക് കഷണം അന്വേഷിച്ചു പോയത് പോലെ.നമ്മുടെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്. Every Problem has a solution, and the solution is right at where the Problem began. ചോദ്യം ഉദ്ഭവിച്ചത് നമ്മുടെ ഉള്ളില്‍ നിന്നാണോ, ഉത്തരവും നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്. ചോദ്യങ്ങള്‍ പെട്ടെന്ന് … Continue reading പ്രശ്നങ്ങളും ഉത്തരങ്ങളും

BEFORE & AFTER

ഇതു ഒരേ ആളുടെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിൽ എടുത്ത ഫോട്ടോകൾ ആണു. തിരുവനന്തപുരത്തു അത്യാവശ്യം എഫ് എം കേൾകുന്ന ഏവർക്കും സുപരിചിതമായ ഒരു ശബ്ദത്തിനു ഉടമയാണു ഇദ്ദേഹം, പേരു ഷംന. സാധാരണ ഇങ്ങനെയുള്ള Before,After ഫോട്ടോകൾ എതേലും പ്രോഡക്ട് അഡ്വർറ്റൈസ്മന്റ് ആയിട്ടായിരിക്കും നിങ്ങൾ കണ്ടിട്ടുണ്ടാവുക. ഞാനും അതിനു വേണ്ടി തന്നെ ആണു ഈ ഫോട്ടോ ഉപയോഗിക്കുന്നതു ( അതും പുള്ളിക്കാരിയുടെ അനുവാദം പോലും ഇല്ലാതെ). ഒരു RJ എന്നതിലുപരി എനിക്കു വളരെ അടുത്തറിയാവുന്ന, എല്ലാവരയും എപ്പോഴും ഹാപ്പി … Continue reading BEFORE & AFTER

വാളെടുത്തവർ…!

വാളെടുത്തവൻ വാളാൽ എന്ന ചൊല്ല് എത്ര മാത്രം ശരിയാണു എന്നു ഇന്നു നടക്കുന്ന വർഗ്ഗീയ ലഹളകൾ കാണുമ്പോൾ മനസ്സിലാവുന്നു. സ്വന്തം കഴിവുകളിൽ വിശ്വാസം ഇല്ലാതെ ആകുമ്പോഴും, ഉത്തരമില്ലാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും സ്വരക്ഷയ്ക്കായി മനുഷ്യർ ഉപയോഗിച്ചിരുന്ന മതം എന്ന വാൾ കൊണ്ടു ഇന്നു അതേ മനുഷ്യർ തന്നെ പരസ്പരം കലഹിക്കുന്നു. വാളെടുത്തവർ വാളാൽ!

സന്തോഷത്തിന്റെ ഉറവിടം!

ജീവിതത്തിലെ ഒരു വലിയ സത്യത്തെ തിരിച്ചറിഞ്ഞ ദിവസം ആയിരുന്നു ഇന്നു. ശാന്തിഗിരിയിൽ ജോലി ചെയ്യുന്ന അച്ഛനു കാലു വയ്യാത്തതിനെ തുടർന്നു ഇന്നു ഞാൻ കാറിൽ കൊണ്ടാക്കി. സമയം ഒരുപാട് ബാക്കിയുണ്ടായിരുന്നതു കൊണ്ട് ഞാൻ ആശ്രമ പരിസരത്തു ഒക്കെ ചുറ്റി നടന്നു. അപ്പൊഴാണു അവിടെ ജോലി ചെയ്യുന്ന ഒരു ചേട്ടനെ എനിക്കു പരിചയപ്പെടാന്നൊത്തതു. പേരു വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഈ ലേഖനം ഞാൻ അദ്ദേഹത്തിന്റെ അനുവാദത്തോടെ എഴുതുന്ന ഒന്നല്ല. ഒരു ധനിക കുടുംബത്തിൽ ജനിച്ചു ഊട്ടിയിലെ വല്യ … Continue reading സന്തോഷത്തിന്റെ ഉറവിടം!

ഒരു അസാധാരണ പ്രണയകഥ

എങ്ങനെ പരിചയപ്പെട്ടു എന്നോ എങ്ങനെ പ്രണയത്തിലായി എന്നോ അവർ ഓർക്കുന്നില്ല. കാരണം അതൊന്നും അവരുടെ അറിവോടെ സംഭവിച്ചതായിരുന്നില്ല. ആരോ എല്ലാം മുൻകൂട്ടി നിശ്ചയിച്ചതു പോലെ സംഭവിച്ചതാണു. ലോകം തന്റെ ഒപ്പം ഉള്ള വ്യക്തി മാത്രമാണു, അതിനും അപ്പുറം ഒന്നുമില്ല എന്ന ധാരണയിൽ ഇരുവരും പ്രണയിച്ചു. എന്നാൽ അതൊരു മിഥ്യാ ധാരണ ആയിരുന്നു എന്നു കാലം അവരെ പഠിപ്പിച്ചു. ആ അറിവിന്റെ വെളിച്ചത്തിൽ അവർ ഇരുവരും, തങ്ങൾ ആഗ്രഹിച്ച ആ ലോകത്തിനും, ജീവിതത്തിനും വേണ്ടി, ഒളിച്ചോടാൻ തീരുമാനിച്ചു. സർക്കാരിന്റെ … Continue reading ഒരു അസാധാരണ പ്രണയകഥ

STORY OF A WRITER

He observed all around Him, for stories to pen. Many he found And scribbled it ,then Came the realization Of the story which He always missed. The story, that being authored By someone,Titled His Life. ~Abhy~