ഗീതോപദേശം യഥാര്‍ത്ഥത്തില്‍ നല്‍കിയത് ആര്‍ക്കു?

ശ്രീകൃഷ്ണൻ, തന്റെ പ്രിയപ്പെട്ടവരെ ഒക്കെ യുദ്ധക്കളത്തിൽ തനിക്കു എതിരായ കാണേണ്ടി വന്നു തളർന്നു പോയ, അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം. ഒന്നു കൂടി പറയുന്നു, ശ്രീകൃഷ്ണൻ അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം. ആരാണു അർജ്ജുനൻ? ഞാൻ ആണു അർജ്ജുനൻ, നിങ്ങളാണു അർജ്ജുനൻ. ജ്ഞാനം ആർജിക്കുന്നവൻ ആരോ, അവനാണു അർജ്ജുനൻ. നമ്മൾ എല്ലാവരും എല്ലാ ദിവസവും, ഏതെങ്കിലും ഒക്കെ രീതിയിൽ ജ്ഞാനം ആർജിക്കുന്നവർ ആണു, നമ്മൾ എല്ലാവരും അർജ്ജുനന്മാരാണു. അതുകൊണ്ടു തന്നെ, “ സുഖദു:ഖങ്ങളും ലാഭനഷ്ടങ്ങളും … Continue reading ഗീതോപദേശം യഥാര്‍ത്ഥത്തില്‍ നല്‍കിയത് ആര്‍ക്കു?

പ്രശ്നങ്ങളും ഉത്തരങ്ങളും

ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങളും, ഒരുപാട് ചോദ്യങ്ങളും നമ്മള്‍ അഭിമുഖീകരിക്കാറുണ്ട്, ആവയുടെ ഉത്തരം അന്വേഷിച്ചു നാം പോകാറുമുണ്ട്... ചോക്ക് മലയില്‍ ഇരുന്ന പയ്യന്‍ ചോക്ക് കഷണം അന്വേഷിച്ചു പോയത് പോലെ.നമ്മുടെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്. Every Problem has a solution, and the solution is right at where the Problem began. ചോദ്യം ഉദ്ഭവിച്ചത് നമ്മുടെ ഉള്ളില്‍ നിന്നാണോ, ഉത്തരവും നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ട്. ചോദ്യങ്ങള്‍ പെട്ടെന്ന് … Continue reading പ്രശ്നങ്ങളും ഉത്തരങ്ങളും

പ്രാർത്ഥനോദ്ദേശ്ശം

ഒരു ദിവസത്തെ ജോലികൾ ആരംഭിക്കുന്നതിനു മുൻപ് അല്പനേരം നമ്മൾ എന്തിനു വേണ്ടി ആണോ ആഗ്രഹിക്കുന്നതു അതിനെക്കുറിച്ചു കണ്ണടച്ചു ചിന്തിക്കുക്ക. ഇങ്ങനെ ചെയ്യുന്നതു വഴി ആ ആഗ്രഹത്തിലേക്കു നമ്മളെ എത്തിക്കുന്ന ഏതേലും ഒരു കാര്യം, അതു വളരെ ചെറുതായാൽ പോലും, നമ്മൾ അറിയാതെ തന്നെ നമ്മൾ ചെയ്തിരിക്കും. പതിയെ പതിയെ ആ ആഗ്രഹം ഒരു യാഥാർഥ്യം ആയി മാറും. ജോലികൾ ആരംഭിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചിട്ട് തുടങ്ങണം എന്നു പറയുന്നതിന്റെ ഉദ്ദേശവും ഇതു തന്നെ ആണു.

അനാവശ്യമായ ടെൻഷൻ ഒഴിവാക്കാൻ….

‘അനാവശ്യമായ ടെൻഷൻ’, ഈ പ്രയോഗം തെറ്റാണു. നമുക്കു ആർക്കെങ്കിലും ടെൻഷൻ ആവശ്യം ആണെന്നു എപ്പൊഴേലും തോന്നിയിട്ടുണ്ടോ? ഇല്ല. അതായതു ടെൻഷൻ എന്നതു എപ്പോഴും അനാവശ്യം തന്നെ ആണു. ജീവിതത്തിൽ അനാവശ്യം എന്നു തോന്നുന്ന എല്ലാം പരമാവധി ഒഴിവാക്കുന്ന നമ്മുക്കു, പക്ഷെ ടെൻഷനെ മാത്രം ഒഴിവാക്കാൻ സാധിക്കുന്നില്ല. ടെൻഷൻ എപ്പോഴും ഉണ്ടാവുന്നതു, ഒരു ഭാവി സന്ദർഭത്തിൽ നിന്നായിരിക്കും. അതായതു ഇതു വരെ നടന്നിട്ടില്ലാത്ത സന്ദർഭത്തിൽ നിന്നു. “ജോലി, സമയത്തിനു ചെയ്തു തീർക്കാൻ പറ്റുമോ?” “ഇന്നു ബോസ് വഴക്കു പറയുമോ?”, … Continue reading അനാവശ്യമായ ടെൻഷൻ ഒഴിവാക്കാൻ….

വാളെടുത്തവർ…!

വാളെടുത്തവൻ വാളാൽ എന്ന ചൊല്ല് എത്ര മാത്രം ശരിയാണു എന്നു ഇന്നു നടക്കുന്ന വർഗ്ഗീയ ലഹളകൾ കാണുമ്പോൾ മനസ്സിലാവുന്നു. സ്വന്തം കഴിവുകളിൽ വിശ്വാസം ഇല്ലാതെ ആകുമ്പോഴും, ഉത്തരമില്ലാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും സ്വരക്ഷയ്ക്കായി മനുഷ്യർ ഉപയോഗിച്ചിരുന്ന മതം എന്ന വാൾ കൊണ്ടു ഇന്നു അതേ മനുഷ്യർ തന്നെ പരസ്പരം കലഹിക്കുന്നു. വാളെടുത്തവർ വാളാൽ!

ജീവിതത്തിൽ എങ്ങനെ സന്തോഷം നേടാം?!

ജീവിതത്തിൽ എങ്ങനെ സന്തോഷം നേടാം? ഈ അടുത്ത് ഞാൻ ശാന്തിഗിരിയിൽ വച്ചു കണ്ട ആ ചേട്ടന്റെ വാക്കുകളിലൂടെ പോകുമ്പോൾ നമ്മുക്കു അതു മനസ്സിലാകും. “ ഈ ഓണത്തിനു ഫാമിലി ആയിട്ടു ലുലു മാളിൽ പോയി അടിച്ചു പൊളിച്ച ആൾക്കാർക്കും, ഭാര്യയുടെയും മകന്റെയും ഒപ്പം മാവേലി സ്റ്റോറിൽ പോയി സാധനങ്ങൾ വാങ്ങിയ എനിക്കും ഉണ്ടായതു ഒരേ സന്തോഷം ആണു.” സന്തോഷവും സമാധാനവും ഓരോ ആൾക്കാർക്കും ഓരോന്നാണു. ഒരാൾക്കു ഒരുപാട് പണം ഉണ്ടു അതു കൊണ്ടു അയാൾ സന്തോഷിക്കുന്നു, അതു … Continue reading ജീവിതത്തിൽ എങ്ങനെ സന്തോഷം നേടാം?!

സന്തോഷത്തിന്റെ ഉറവിടം!

ജീവിതത്തിലെ ഒരു വലിയ സത്യത്തെ തിരിച്ചറിഞ്ഞ ദിവസം ആയിരുന്നു ഇന്നു. ശാന്തിഗിരിയിൽ ജോലി ചെയ്യുന്ന അച്ഛനു കാലു വയ്യാത്തതിനെ തുടർന്നു ഇന്നു ഞാൻ കാറിൽ കൊണ്ടാക്കി. സമയം ഒരുപാട് ബാക്കിയുണ്ടായിരുന്നതു കൊണ്ട് ഞാൻ ആശ്രമ പരിസരത്തു ഒക്കെ ചുറ്റി നടന്നു. അപ്പൊഴാണു അവിടെ ജോലി ചെയ്യുന്ന ഒരു ചേട്ടനെ എനിക്കു പരിചയപ്പെടാന്നൊത്തതു. പേരു വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഈ ലേഖനം ഞാൻ അദ്ദേഹത്തിന്റെ അനുവാദത്തോടെ എഴുതുന്ന ഒന്നല്ല. ഒരു ധനിക കുടുംബത്തിൽ ജനിച്ചു ഊട്ടിയിലെ വല്യ … Continue reading സന്തോഷത്തിന്റെ ഉറവിടം!