ഒഴുകിയൊഴിഞ്ഞൊരാ നീർച്ചാലിലെവിടെയോ ഓർമ്മകൾ തെറ്റിയപോലൊരു നീർത്തുള്ളി ദിക്കറിയാതെ, ദിശയറിയാതെ സ്നേഹമെന്നോമന പേരുള്ള തുള്ളി. വറ്റാതെന്തിനു നിന്നു ഈ മരുഭൂവിൽ നീ ചുറ്റുമേ കാണ്മതെല്ലാം, ചോര തൻ ചാലുകൾ സഖീ ഒട്ടുമേയില്ലിനി ഈ ഉലകിൽ നീ, എപ്പോഴോ നട്ടൊരാ നന്മ തൻ വൃക്ഷങ്ങൾ. ഒഴുകുവാൻ വഴികൾ തേടുന്നയാ അഴുകിയ ഞാനാം ഭാവത്തിൻ പുഴകൾ തഴുകുവാനെത്തുന്ന നേരത്തിനായി നിൽക്കാതെ ഒഴുകു നീ കാലമാം യവനികയിലേക്ക്. "തെറ്റിയതല്ലെൻ ഓർമ്മകൾ, മിത്രമേ വറ്റുകയുമില്ല ഞാനെന്നേക്കുമേ ചുറ്റുമേ ഉള്ളൊരീ ചോര തൻ ചാലുകൾ, നിൻ … Continue reading സ്നേഹമഴ
LOVE
പ്രണയകാവ്യം
നിനക്കായി കുറിച്ചിടുമീ വരികൾ നിനവിൽ നിന്നല്ലെൻ പ്രിയേ നിൻ മുഖവുമാ പുഞ്ചിരിയും നിറയുമീ ഹൃദയത്തിൽ നിന്നാണെന്നറിയ നീ, നീഹാരികയാമഴകേ ദീപ്തമാം നിന്നുടെ മിഴികളിന്നെന്നിൽ ദീർഘമായി സുദീർഘമായേകുന്ന മുറിവുകൾ ദീപ്യമാം പ്രണയത്തെ ഉണർത്തുന്നുയെന്നുള്ളിൽ ദീക്ഷയായതേറ്റു വാങ്ങുന്നു ഇന്നു ഞാൻ സ്വപ്നങ്ങളില്ലെല്ലാം നിൻ മുഖമതൊന്നു താൻ സ്വച്ഛമായി തെളിയുന്നുയിമകളിലെന്നുമേ സ്വന്തമായാ കരങ്ങൾ, അന്ത്യനാളോളമുള്ളതാൽ ഓമനേ, സ്വസ്ഥമീ ജന്മം, സ്വർഗ്ഗമീ ഭൂമിയും...
പ്രതീക്ഷ
കുളിർമഴയേകും എന്നാശിച്ചയാ കാർമുകിലിനെ, കാറ്റിന്നെങ്ങോ കൊണ്ടു പോയി.. കാറ്റിന്നെങ്ങോ കൊണ്ടു പോയി. ഭൂമിയിലാ പാഴ്ചെടി പിന്നെയും തല താഴ്ത്തി..
തേങ്ങൽ
ഇനിയാരെയും സ്വീകരിക്കണമെന്നില്ലെനിക്കു, പിന്നെയുമാരെയോ കാത്തിരിക്കുന്നു മനസ്സിന്നു. വന്നുപോയവരൊക്കെയുമേകിയതു കുന്നോളം ദു:ഖങ്ങൾ മാത്രമായിരുന്നു, ഒപ്പമുള്ളവരേകുന്നതും വേറല്ല. “കപടലോകത്തിലൊരാത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം.” എന്നു ചൊല്ലിയ കവി ഹൃദയത്തിൻ വേദനയെ അറിഞ്ഞീടുന്നു ഞാനിന്നു വേരറ്റം വരെയും ഒരിറ്റു മുറിയാതെ. നെഞ്ചിനകത്തെരിയുന്നു ആ വേദനയിന്നും, നെരിപ്പോടിനുള്ളിലെ തീക്കനൽ പോലെ. നേരും നേർവഴിയുമെന്തിനെടുക്കുന്നു ഞാൻ മാത്രമിപ്പോഴും, നേരത്തോടടുക്കുമ്പോൾ പെരുവഴിയിലാകുവാനെപ്പോഴും. ഒന്നുറക്കെ കരയണമെന്നുണ്ടെനിക്കു ഒന്നിലും പരിതപിക്കാത്തയീ ലോകത്തിനു മുന്നിൽ, എന്തിനു? പേറുവാനാകാത്തയുള്ളിലെ ഭാരത്തെ- യേറുവാനാരേലും വന്നെങ്കിലെന്നു ഞാൻ ആശിച്ചുപോകുന്നു വെറുതെയിന്നു, ആശിച്ചുപോകുന്നു വെറുതെയിന്നു.....
യാത്രാമൊഴി
വാടിയപൂവിനെ പ്രണയിച്ചൊരാ പൂമ്പാറ്റ തൻ ഹൃദയത്തിലെന്നും വാനോളമായിരുന്ന സ്നേഹത്തെയിന്നാ പൂവൽചിത്തം തിരസ്കരിച്ചു. “ പോക നീ, പ്രിയേ, എന്നെ വിട്ടു, പോക്കുവെയിൽനേരം ഞാൻ യാത്രയാകും. അധരങ്ങളിലില്ലിനി ചൊരിയുവാനാ മധുരമാം ചുംബന തേൻകണങ്ങൾ. അധുരമാം ഹൃദയത്തിലിന്നു സ്മരണകൾ അധികമായി അധികമായി പേറുന്നു ഞാൻ. അമ്മ തൻ മടിത്തട്ടിലേക്കു മടങ്ങുന്നു ഞാനിന്നു മാമകയാത്രയിൽ കൂട്ടുവാനാവില്ല നിന്നെയും. ഉണരുവാനാകാത്തയാ ഉറക്കത്തിൽ, ഓമനേ പുണരുവാനുണ്ടെനിക്കു നം ചുംബനത്തിൻ ഓർമ്മകൾ. ഒടുവിലാ മണ്ണിൽ ലയിച്ചീടുമ്പോഴും, സഖീ ഒടുങ്ങില്ലയീ പ്രണയത്തിൻ കനലുകളെന്നുള്ളിൽ. പോക നീ പ്രിയേ, … Continue reading യാത്രാമൊഴി
The Autist Poem
Letters group to form a Word. Words group to form a Sentence, And a new Poem is born, An Autist Poem. Said to me, that it prefer Not to get disclosed, And loved to remain inside. Me, who penned Poems By my preferences, Agreed to the preference By the Poem, for the first time. In … Continue reading The Autist Poem
വാളെടുത്തവർ…!
വാളെടുത്തവൻ വാളാൽ എന്ന ചൊല്ല് എത്ര മാത്രം ശരിയാണു എന്നു ഇന്നു നടക്കുന്ന വർഗ്ഗീയ ലഹളകൾ കാണുമ്പോൾ മനസ്സിലാവുന്നു. സ്വന്തം കഴിവുകളിൽ വിശ്വാസം ഇല്ലാതെ ആകുമ്പോഴും, ഉത്തരമില്ലാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും സ്വരക്ഷയ്ക്കായി മനുഷ്യർ ഉപയോഗിച്ചിരുന്ന മതം എന്ന വാൾ കൊണ്ടു ഇന്നു അതേ മനുഷ്യർ തന്നെ പരസ്പരം കലഹിക്കുന്നു. വാളെടുത്തവർ വാളാൽ!
എല്ലാം നല്ലതിനു!
കുറേ നാളുകൾക്കു ശേഷം മനസ്സിനുള്ളിൽ പ്രണയം എന്ന ‘വികാരം’ ആദ്യമായി ഉണർത്തിയ പെൺകുട്ടിയെ ഇന്നു കാണുവാൻ ഇടയുണ്ടായി, അതും പ്രണയ സാക്ഷാത്കാരം നടന്നു കൊണ്ടിരുന്ന ഒരു വിവാഹവേദിയിൽ വച്ചു.തെറ്റിധാരണകൾ ആണു ഞങ്ങളെ അകറ്റി നിർത്തിയതു എന്നു കരുതിയിരുന്ന എനിക്കു, ഇന്നു അവളെ കണ്ടപ്പോൾ മനസ്സിലായി, പല ചെറിയ തെറ്റിധാരണകളിലും വലിയ ശരികൾ ഉണ്ടാകാറുണ്ടെന്നു.ഒരു ഹൈക്ലാസ് ജീവിത ശൈലിയും ആയി പോകുന്ന ആ പുള്ളിക്കാരിയും ഒരു നാട്ടിൻപുറത്തുകാരനായ ഞാനും തമ്മിൽ ഒരുപാട് അന്തരങ്ങൾ ഉണ്ടു. ‘ഒരിക്കലും ഒന്നാകാത്ത അന്തരങ്ങൾ’. … Continue reading എല്ലാം നല്ലതിനു!
LUST & LOVE
Days in Harmony
Sinned are our Parents For they gave us Birth,in this Brutal World. Blessed are our Parents For they gave us Birth,in this Beautiful World. Lets plod away Together, to make ahead Beautiful days. Days in Harmony. For our children, 'Least be Blessed. ~abhy~