ഓർമ്മയാം വിത്തുകൾ

ഓർമ്മയാം വിത്തുകൾ വീണുറങ്ങിയൊരു വഴിത്താരയുണ്ട്, മനസ്സിൻ കോണിലെവിടെയോ നനവോരുമോരോ കുളിർമഴയിലും പുതുനിനവുകളായി മുളയ്ക്കാനാശിക്കുന്ന വിത്തുകൾ പുഞ്ചിരിയേകുന്നയോരോ നൊമ്പരങ്ങളുടെയും, നൊമ്പരമേകുന്നയോരോ പുഞ്ചിരികളുടെയും വിത്തുകൾ. വേരുകളന്നേ ഹൃദയത്തിനടിത്തട്ടിൽ വേണ്ടോളമുറപ്പിച്ച വിത്തുകൾ മുളയ്ക്കേണ്ടതില്ലെന്നതിനാൽ കല്ലിട്ടു മൂടിയിട്ടുമാ പാതയിലിന്നും മുൾച്ചെടികളിലെങ്ങനോ മുല്ല പോലെ, മുളയ്ക്കുന്നു വീണ്ടുമാ വിത്തുകൾ യാഥാർത്ഥ്യങ്ങളിൽ പെട്ടുഴലുന്നീ ജീവിതത്തിൽ ഇനി ജനിച്ചാലും, വെറുമൊരു പാഴ്ചെടി മാത്രമാം ഓർമ്മയാം വിത്തുകൾ ~ അഭിമന്യു ~

സ്നേഹമഴ

ഒഴുകിയൊഴിഞ്ഞൊരാ നീർച്ചാലിലെവിടെയോ ഓർമ്മകൾ തെറ്റിയപോലൊരു നീർത്തുള്ളി ദിക്കറിയാതെ, ദിശയറിയാതെ സ്നേഹമെന്നോമന പേരുള്ള തുള്ളി. വറ്റാതെന്തിനു നിന്നു ഈ മരുഭൂവിൽ നീ ചുറ്റുമേ കാണ്മതെല്ലാം, ചോര തൻ ചാലുകൾ സഖീ ഒട്ടുമേയില്ലിനി ഈ ഉലകിൽ നീ, എപ്പോഴോ നട്ടൊരാ നന്മ തൻ വൃക്ഷങ്ങൾ. ഒഴുകുവാൻ വഴികൾ തേടുന്നയാ അഴുകിയ ഞാനാം ഭാവത്തിൻ പുഴകൾ തഴുകുവാനെത്തുന്ന നേരത്തിനായി നിൽക്കാതെ ഒഴുകു നീ കാലമാം യവനികയിലേക്ക്. "തെറ്റിയതല്ലെൻ ഓർമ്മകൾ, മിത്രമേ വറ്റുകയുമില്ല ഞാനെന്നേക്കുമേ ചുറ്റുമേ ഉള്ളൊരീ ചോര തൻ ചാലുകൾ, നിൻ … Continue reading സ്നേഹമഴ

ഒരു പുതിയ കഥ

അമ്മ തന്നെയായിരുന്നു അയാളുടെയും അലാറം. അടുക്കളയുദ്ധത്തിൽ നിന്നും ഒരു നിമിഷം പോലും പിന്മാറുവാൻ തയ്യറാകാത്തയാ ധീരവനിത, എന്നും മൊബൈൽ ഫോണിലൂടെ ആയിരുന്നു മകനെ വിളിച്ചുണർത്തിയിരുന്നതു. ആ വിളി വന്നു കഴിഞ്ഞാൽ അയാളുടെ മുറിയിൽ പ്രകാശം പരക്കുകയായി അയാളുടെ ഒരു ദിവസം തുടങ്ങുകയായി. ടീ-ഷർട്ടും ട്രാക്സും ഷൂസും ഇട്ടു, അടുക്കളയിലെ തീന്മേശപ്പുറത്തു അമ്മ തയ്യാറാക്കി വച്ചേക്കുന്ന തേൻ ചേർത്ത ഇളം ചൂടുള്ള നാരങ്ങാ വെള്ളവും കുടിച്ചു, തൊട്ടു പിന്നിൽ ഒരു വണ്ടി വന്നു ഹോണടിച്ചാൽ പോലും കേൾക്കാത്തത്ര ഉച്ചത്തിൽ, … Continue reading ഒരു പുതിയ കഥ

പ്രണയകാവ്യം

​നിനക്കായി കുറിച്ചിടുമീ വരികൾ നിനവിൽ നിന്നല്ലെൻ പ്രിയേ നിൻ മുഖവുമാ പുഞ്ചിരിയും നിറയുമീ ഹൃദയത്തിൽ നിന്നാണെന്നറിയ നീ, നീഹാരികയാമഴകേ ദീപ്തമാം നിന്നുടെ മിഴികളിന്നെന്നിൽ ദീർഘമായി സുദീർഘമായേകുന്ന മുറിവുകൾ ദീപ്യമാം പ്രണയത്തെ ഉണർത്തുന്നുയെന്നുള്ളിൽ ദീക്ഷയായതേറ്റു വാങ്ങുന്നു ഇന്നു ഞാൻ സ്വപ്നങ്ങളില്ലെല്ലാം നിൻ മുഖമതൊന്നു താൻ സ്വച്ഛമായി തെളിയുന്നുയിമകളിലെന്നുമേ സ്വന്തമായാ കരങ്ങൾ, അന്ത്യനാളോളമുള്ളതാൽ ഓമനേ,  സ്വസ്ഥമീ ജന്മം,  സ്വർഗ്ഗമീ ഭൂമിയും... 

പ്രതീക്ഷ

കുളിർമഴയേകും എന്നാശിച്ചയാ കാർമുകിലിനെ, കാറ്റിന്നെങ്ങോ കൊണ്ടു പോയി.. കാറ്റിന്നെങ്ങോ കൊണ്ടു പോയി. ഭൂമിയിലാ പാഴ്ചെടി പിന്നെയും തല താഴ്ത്തി..

ദയാവധം

ഒരേ വീട്ടിൽ ആണു പാർവതിയും അപ്പുവും വളർന്നതു. പാർവതിയ്ക്കു പതിനെട്ടു വയസ്സ് തികഞ്ഞതിന്റെ അന്നു, ചേട്ടൻ പ്രശാന്തിന്റെ, വീട്ടുകാരാൽ അംഗീകരിക്കപ്പെട്ട, മുറി മലയാളം സംസാരിക്കുന്ന കാമുകി എലിസബത്ത്- ലിസേച്ചി എന്നു വിളിക്കണം എന്നാണു അമ്മയുടെ ശാസന- നൽകിയ പിറന്നാൾ സമ്മാനം ആണു അപ്പു. “അപ്പു? അതു കൊല്ലില്ല. വേറെ നല്ല പേരു ഞാൻ സജസ്റ്റ് ചെയ്യട്ടെ? ബ്രൂണോ. ഹൗ ഇസ് ഇറ്റ് പ്രശാന്ത്?” “ദാറ്റ്സ് ഓസം.ബ്രൂണോ.ഗ്രേറ്റ്, അതു മതി.” അൽസേഷ്യൻ പട്ടിക്കുട്ടിയ്ക്കു ഇടാൻ ഇനി ഇതിലും നല്ല … Continue reading ദയാവധം

തേങ്ങൽ

ഇനിയാരെയും സ്വീകരിക്കണമെന്നില്ലെനിക്കു, പിന്നെയുമാരെയോ കാത്തിരിക്കുന്നു മനസ്സിന്നു. വന്നുപോയവരൊക്കെയുമേകിയതു കുന്നോളം ദു:ഖങ്ങൾ മാത്രമായിരുന്നു, ഒപ്പമുള്ളവരേകുന്നതും വേറല്ല. “കപടലോകത്തിലൊരാത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം.” എന്നു ചൊല്ലിയ കവി ഹൃദയത്തിൻ വേദനയെ അറിഞ്ഞീടുന്നു ഞാനിന്നു വേരറ്റം വരെയും ഒരിറ്റു മുറിയാതെ. നെഞ്ചിനകത്തെരിയുന്നു ആ വേദനയിന്നും, നെരിപ്പോടിനുള്ളിലെ തീക്കനൽ പോലെ. നേരും നേർവഴിയുമെന്തിനെടുക്കുന്നു ഞാൻ മാത്രമിപ്പോഴും, നേരത്തോടടുക്കുമ്പോൾ പെരുവഴിയിലാകുവാനെപ്പോഴും. ഒന്നുറക്കെ കരയണമെന്നുണ്ടെനിക്കു ഒന്നിലും പരിതപിക്കാത്തയീ ലോകത്തിനു മുന്നിൽ, എന്തിനു? പേറുവാനാകാത്തയുള്ളിലെ ഭാരത്തെ- യേറുവാനാരേലും വന്നെങ്കിലെന്നു ഞാൻ ആശിച്ചുപോകുന്നു വെറുതെയിന്നു, ആശിച്ചുപോകുന്നു വെറുതെയിന്നു.....

യാത്രാമൊഴി

വാടിയപൂവിനെ പ്രണയിച്ചൊരാ പൂമ്പാറ്റ തൻ ഹൃദയത്തിലെന്നും വാനോളമായിരുന്ന സ്നേഹത്തെയിന്നാ പൂവൽചിത്തം തിരസ്കരിച്ചു. “ പോക നീ, പ്രിയേ, എന്നെ വിട്ടു, പോക്കുവെയിൽനേരം ഞാൻ യാത്രയാകും. അധരങ്ങളിലില്ലിനി ചൊരിയുവാനാ മധുരമാം ചുംബന തേൻകണങ്ങൾ. അധുരമാം ഹൃദയത്തിലിന്നു സ്മരണകൾ അധികമായി അധികമായി പേറുന്നു ഞാൻ. അമ്മ തൻ മടിത്തട്ടിലേക്കു മടങ്ങുന്നു ഞാനിന്നു മാമകയാത്രയിൽ കൂട്ടുവാനാവില്ല നിന്നെയും. ഉണരുവാനാകാത്തയാ ഉറക്കത്തിൽ, ഓമനേ പുണരുവാനുണ്ടെനിക്കു നം ചുംബനത്തിൻ ഓർമ്മകൾ. ഒടുവിലാ മണ്ണിൽ ലയിച്ചീടുമ്പോഴും, സഖീ ഒടുങ്ങില്ലയീ പ്രണയത്തിൻ കനലുകളെന്നുള്ളിൽ. പോക നീ പ്രിയേ, … Continue reading യാത്രാമൊഴി

കാറ്റ്

കാറ്റാകാനാശിക്കുന്നിന്നു ഞാൻ കാലാന്തരങ്ങളിലൂടൊന്നു പാറി നടക്കാൻ, മേഘങ്ങളെ വകഞ്ഞു മാറ്റി മേടുകളിലൂടോടിയിറങ്ങി, പൂക്കളിൻ ഗന്ധവും പേറി പുഴകൾ തൻ ഓളങ്ങളായി മാറി; ചില്ലകളെ ചിരിപ്പിച്ചും ചിരാതിൽ നൃത്തം ജനിപ്പിച്ചും വയലേലകളെ തഴുകിയും വനമേഖലകളിലൂടൊഴുകിയും മുളങ്കാടുകളിലുറക്കെ പാടിയും മുഴുലോകമാകെ ആടിയും ഒടുവിലാ കടൽകരയിൽ ഒന്നെത്തുവാനാശിക്കുന്നിന്നു ഞാൻ തീരമണഞ്ഞിട്ടും തീരാത്ത തിരയുടെ തീക്ഷ്ണ പ്രണയത്തിൻ തീവ്രതയേറ്റുന്നയാ കാറ്റാകാനാശിക്കുന്നിന്നു ഞാൻ.