അബദ്ധങ്ങളുടെ ഘോഷയാത്ര

ഇതേ ദിവസം, 25 വർഷങ്ങൾക്കു മുന്നേ ഞാൻ ഒരു വലിയ അബദ്ധം കാണിച്ചു. അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു പുറത്തു വരാൻ ഞാൻ മുറവിളി കൂട്ടി. പൊക്കിൾകൊടി വെട്ടി മാറ്റി അവർ എന്നെ അമ്മയിൽ നിന്നു വേർപ്പെടുത്തി. ഞാനെത്തിയ ഈ ലോകത്തെക്കുറിച്ചു എനിക്കന്നറിവില്ലായിരുന്നു. ഇന്നു ഞാൻ പരിതപിക്കുന്ന അബദ്ധങ്ങളിൽ ഏറ്റവും വലുതു ഇതു തന്നെയാണു. ആ ഗർഭപാത്രത്തിലേക്ക്‌ മടങ്ങുവാൻ ആഗ്രഹിക്കുന്നു ഞാൻ... അമ്മയിൽ നിന്നു വേർപ്പെടാതെ, അമ്മയുടെ ചൂട്‌ പറ്റി, ഒന്നിനെയും ഭയക്കാതെ, വേവലാതികൾ ഒന്നുമില്ലാതെ ഞാൻ ഉറങ്ങിയിരുന്ന … Continue reading അബദ്ധങ്ങളുടെ ഘോഷയാത്ര

അനാവശ്യമായ ടെൻഷൻ ഒഴിവാക്കാൻ….

‘അനാവശ്യമായ ടെൻഷൻ’, ഈ പ്രയോഗം തെറ്റാണു. നമുക്കു ആർക്കെങ്കിലും ടെൻഷൻ ആവശ്യം ആണെന്നു എപ്പൊഴേലും തോന്നിയിട്ടുണ്ടോ? ഇല്ല. അതായതു ടെൻഷൻ എന്നതു എപ്പോഴും അനാവശ്യം തന്നെ ആണു. ജീവിതത്തിൽ അനാവശ്യം എന്നു തോന്നുന്ന എല്ലാം പരമാവധി ഒഴിവാക്കുന്ന നമ്മുക്കു, പക്ഷെ ടെൻഷനെ മാത്രം ഒഴിവാക്കാൻ സാധിക്കുന്നില്ല. ടെൻഷൻ എപ്പോഴും ഉണ്ടാവുന്നതു, ഒരു ഭാവി സന്ദർഭത്തിൽ നിന്നായിരിക്കും. അതായതു ഇതു വരെ നടന്നിട്ടില്ലാത്ത സന്ദർഭത്തിൽ നിന്നു. “ജോലി, സമയത്തിനു ചെയ്തു തീർക്കാൻ പറ്റുമോ?” “ഇന്നു ബോസ് വഴക്കു പറയുമോ?”, … Continue reading അനാവശ്യമായ ടെൻഷൻ ഒഴിവാക്കാൻ….

വാളെടുത്തവർ…!

വാളെടുത്തവൻ വാളാൽ എന്ന ചൊല്ല് എത്ര മാത്രം ശരിയാണു എന്നു ഇന്നു നടക്കുന്ന വർഗ്ഗീയ ലഹളകൾ കാണുമ്പോൾ മനസ്സിലാവുന്നു. സ്വന്തം കഴിവുകളിൽ വിശ്വാസം ഇല്ലാതെ ആകുമ്പോഴും, ഉത്തരമില്ലാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും സ്വരക്ഷയ്ക്കായി മനുഷ്യർ ഉപയോഗിച്ചിരുന്ന മതം എന്ന വാൾ കൊണ്ടു ഇന്നു അതേ മനുഷ്യർ തന്നെ പരസ്പരം കലഹിക്കുന്നു. വാളെടുത്തവർ വാളാൽ!

ആശയങ്ങളുടെ ആഗ്രഹം!

“അക്ഷരങ്ങൾ കൂടുമ്പോൾ ഒരു വാക്കാവുന്നു, വാക്കുകൾ വരികൾ ആവുന്നു, ഒരു ആശയം പിറക്കുന്നു. അന്തർമുഖനായ ഒരു ആശയം. ആരുടെ മുന്നിലും പ്രദർശിക്കപ്പെടാൻ ആഗ്രഹമില്ലെന്നു പറഞ്ഞു. ആഗ്രഹങ്ങളെ ആശയമാക്കിയ ഞാൻ ഇന്നാദ്യമായി ഇതാ ആശയങ്ങളുടെ ആഗ്രഹത്തെ മാനിക്കുന്നു.”