ഒരു ദിവസത്തെ ജോലികൾ ആരംഭിക്കുന്നതിനു മുൻപ് അല്പനേരം നമ്മൾ എന്തിനു വേണ്ടി ആണോ ആഗ്രഹിക്കുന്നതു അതിനെക്കുറിച്ചു കണ്ണടച്ചു ചിന്തിക്കുക്ക. ഇങ്ങനെ ചെയ്യുന്നതു വഴി ആ ആഗ്രഹത്തിലേക്കു നമ്മളെ എത്തിക്കുന്ന ഏതേലും ഒരു കാര്യം, അതു വളരെ ചെറുതായാൽ പോലും, നമ്മൾ അറിയാതെ തന്നെ നമ്മൾ ചെയ്തിരിക്കും. പതിയെ പതിയെ ആ ആഗ്രഹം ഒരു യാഥാർഥ്യം ആയി മാറും. ജോലികൾ ആരംഭിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചിട്ട് തുടങ്ങണം എന്നു പറയുന്നതിന്റെ ഉദ്ദേശവും ഇതു തന്നെ ആണു.
wishes
ആശയങ്ങളുടെ ആഗ്രഹം!
“അക്ഷരങ്ങൾ കൂടുമ്പോൾ ഒരു വാക്കാവുന്നു, വാക്കുകൾ വരികൾ ആവുന്നു, ഒരു ആശയം പിറക്കുന്നു. അന്തർമുഖനായ ഒരു ആശയം. ആരുടെ മുന്നിലും പ്രദർശിക്കപ്പെടാൻ ആഗ്രഹമില്ലെന്നു പറഞ്ഞു. ആഗ്രഹങ്ങളെ ആശയമാക്കിയ ഞാൻ ഇന്നാദ്യമായി ഇതാ ആശയങ്ങളുടെ ആഗ്രഹത്തെ മാനിക്കുന്നു.”