തേങ്ങൽ

ഇനിയാരെയും സ്വീകരിക്കണമെന്നില്ലെനിക്കു, പിന്നെയുമാരെയോ കാത്തിരിക്കുന്നു മനസ്സിന്നു. വന്നുപോയവരൊക്കെയുമേകിയതു കുന്നോളം ദു:ഖങ്ങൾ മാത്രമായിരുന്നു, ഒപ്പമുള്ളവരേകുന്നതും വേറല്ല. “കപടലോകത്തിലൊരാത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം.” എന്നു ചൊല്ലിയ കവി ഹൃദയത്തിൻ വേദനയെ അറിഞ്ഞീടുന്നു ഞാനിന്നു വേരറ്റം വരെയും ഒരിറ്റു മുറിയാതെ. നെഞ്ചിനകത്തെരിയുന്നു ആ വേദനയിന്നും, നെരിപ്പോടിനുള്ളിലെ തീക്കനൽ പോലെ. നേരും നേർവഴിയുമെന്തിനെടുക്കുന്നു ഞാൻ മാത്രമിപ്പോഴും, നേരത്തോടടുക്കുമ്പോൾ പെരുവഴിയിലാകുവാനെപ്പോഴും. ഒന്നുറക്കെ കരയണമെന്നുണ്ടെനിക്കു ഒന്നിലും പരിതപിക്കാത്തയീ ലോകത്തിനു മുന്നിൽ, എന്തിനു? പേറുവാനാകാത്തയുള്ളിലെ ഭാരത്തെ- യേറുവാനാരേലും വന്നെങ്കിലെന്നു ഞാൻ ആശിച്ചുപോകുന്നു വെറുതെയിന്നു, ആശിച്ചുപോകുന്നു വെറുതെയിന്നു.....

BEFORE & AFTER

ഇതു ഒരേ ആളുടെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിൽ എടുത്ത ഫോട്ടോകൾ ആണു. തിരുവനന്തപുരത്തു അത്യാവശ്യം എഫ് എം കേൾകുന്ന ഏവർക്കും സുപരിചിതമായ ഒരു ശബ്ദത്തിനു ഉടമയാണു ഇദ്ദേഹം, പേരു ഷംന. സാധാരണ ഇങ്ങനെയുള്ള Before,After ഫോട്ടോകൾ എതേലും പ്രോഡക്ട് അഡ്വർറ്റൈസ്മന്റ് ആയിട്ടായിരിക്കും നിങ്ങൾ കണ്ടിട്ടുണ്ടാവുക. ഞാനും അതിനു വേണ്ടി തന്നെ ആണു ഈ ഫോട്ടോ ഉപയോഗിക്കുന്നതു ( അതും പുള്ളിക്കാരിയുടെ അനുവാദം പോലും ഇല്ലാതെ). ഒരു RJ എന്നതിലുപരി എനിക്കു വളരെ അടുത്തറിയാവുന്ന, എല്ലാവരയും എപ്പോഴും ഹാപ്പി … Continue reading BEFORE & AFTER

Days in Harmony

Sinned are our Parents For they gave us Birth,in this Brutal World. Blessed are our Parents For they gave us Birth,in this Beautiful World. Lets plod away Together, to make ahead Beautiful days. Days in Harmony. For our children, 'Least be Blessed. ~abhy~