പ്രണയകാവ്യം

​നിനക്കായി കുറിച്ചിടുമീ വരികൾ നിനവിൽ നിന്നല്ലെൻ പ്രിയേ നിൻ മുഖവുമാ പുഞ്ചിരിയും നിറയുമീ ഹൃദയത്തിൽ നിന്നാണെന്നറിയ നീ, നീഹാരികയാമഴകേ ദീപ്തമാം നിന്നുടെ മിഴികളിന്നെന്നിൽ ദീർഘമായി സുദീർഘമായേകുന്ന മുറിവുകൾ ദീപ്യമാം പ്രണയത്തെ ഉണർത്തുന്നുയെന്നുള്ളിൽ ദീക്ഷയായതേറ്റു വാങ്ങുന്നു ഇന്നു ഞാൻ സ്വപ്നങ്ങളില്ലെല്ലാം നിൻ മുഖമതൊന്നു താൻ സ്വച്ഛമായി തെളിയുന്നുയിമകളിലെന്നുമേ സ്വന്തമായാ കരങ്ങൾ, അന്ത്യനാളോളമുള്ളതാൽ ഓമനേ,  സ്വസ്ഥമീ ജന്മം,  സ്വർഗ്ഗമീ ഭൂമിയും... 

ഒരു ആക്സിഡെന്റൽ കഥ!

യുവത്വത്തിന്റെ തീ ഉള്ളിൽ ഉള്ളതു കൊണ്ടാവാം, സമുദായം, ജാതി, മതം എന്നൊക്കെ കേൾക്കുമ്പോൾ ഞാൻ എപ്പോഴും തല തിരിയ്ക്കുന്നതു. ആ തീ കെട്ടടങ്ങുമ്പോൾ ചിലപ്പോൾ ഞാനും എന്നെങ്കിലും ഇതേ സമുദായത്തെയും, ജാതിയേയും, മതത്തിനേയും ഒക്കെ ഏറ്റു പിടിച്ചു നടക്കുമായിരിക്കാം, ആരു കണ്ടു. ആദർശങ്ങൾ കാലത്തിനു അനുസരിച്ചു മാറുന്ന ഒന്നാണല്ലോ. ഞങ്ങളുടെ സാമുദായിക സംഘടനയുടെ ബോർഡ് കമ്മിറ്റീ തിരഞ്ഞെടുപ്പിൽ, അമ്മയെ ഒരു സ്ഥാനാർത്ഥി ആക്കണം എന്നും പറഞ്ഞു വന്ന സംഘടനയുടെ ആൾക്കാരോട് അച്ഛൻ ഒരു തണുപ്പൻ മട്ടിൽ അതു … Continue reading ഒരു ആക്സിഡെന്റൽ കഥ!

ഗീതോപദേശം യഥാര്‍ത്ഥത്തില്‍ നല്‍കിയത് ആര്‍ക്കു?

ശ്രീകൃഷ്ണൻ, തന്റെ പ്രിയപ്പെട്ടവരെ ഒക്കെ യുദ്ധക്കളത്തിൽ തനിക്കു എതിരായ കാണേണ്ടി വന്നു തളർന്നു പോയ, അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം. ഒന്നു കൂടി പറയുന്നു, ശ്രീകൃഷ്ണൻ അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം. ആരാണു അർജ്ജുനൻ? ഞാൻ ആണു അർജ്ജുനൻ, നിങ്ങളാണു അർജ്ജുനൻ. ജ്ഞാനം ആർജിക്കുന്നവൻ ആരോ, അവനാണു അർജ്ജുനൻ. നമ്മൾ എല്ലാവരും എല്ലാ ദിവസവും, ഏതെങ്കിലും ഒക്കെ രീതിയിൽ ജ്ഞാനം ആർജിക്കുന്നവർ ആണു, നമ്മൾ എല്ലാവരും അർജ്ജുനന്മാരാണു. അതുകൊണ്ടു തന്നെ, “ സുഖദു:ഖങ്ങളും ലാഭനഷ്ടങ്ങളും … Continue reading ഗീതോപദേശം യഥാര്‍ത്ഥത്തില്‍ നല്‍കിയത് ആര്‍ക്കു?

ചിന്തകളാകുന്ന ഇന്ധനം

നമ്മുടെ ചിന്തകളെ ശുദ്ധീകരിച്ചു തുടങ്ങുന്നിടത്തു ജീവിതത്തിൽ നാം ഉയർച്ച നേടാൻ തുടങ്ങുന്നു. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനവും, റോഡിൽ ഓടുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനവും ഒന്നു തന്നെ, അവ തമ്മിൽ ഉള്ള വ്യത്യാസം അവയിലെ quality-ൽ ആണു. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം കുറച്ചു കൂടി purified ആണു. Quality കുറഞ്ഞ, purified അല്ലാത്ത സാധാരണ ഇന്ധനം നിറച്ചാൽ, ഒരിക്കലും വിമാനം പ്രവർത്തിക്കുകയുമില്ല, ഉയർന്നു ആകാശത്തിൽ എത്തുകയുമില്ല. നമ്മൾ ഓരോരുത്തരം വിമാനങ്ങൾ ആണു. ഉയർന്നു അകാശത്തോളം എത്താൻ കഴിവുള്ള വിമാനങ്ങൾ. … Continue reading ചിന്തകളാകുന്ന ഇന്ധനം

സന്തോഷത്തിന്റെ ഉറവിടം!

ജീവിതത്തിലെ ഒരു വലിയ സത്യത്തെ തിരിച്ചറിഞ്ഞ ദിവസം ആയിരുന്നു ഇന്നു. ശാന്തിഗിരിയിൽ ജോലി ചെയ്യുന്ന അച്ഛനു കാലു വയ്യാത്തതിനെ തുടർന്നു ഇന്നു ഞാൻ കാറിൽ കൊണ്ടാക്കി. സമയം ഒരുപാട് ബാക്കിയുണ്ടായിരുന്നതു കൊണ്ട് ഞാൻ ആശ്രമ പരിസരത്തു ഒക്കെ ചുറ്റി നടന്നു. അപ്പൊഴാണു അവിടെ ജോലി ചെയ്യുന്ന ഒരു ചേട്ടനെ എനിക്കു പരിചയപ്പെടാന്നൊത്തതു. പേരു വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഈ ലേഖനം ഞാൻ അദ്ദേഹത്തിന്റെ അനുവാദത്തോടെ എഴുതുന്ന ഒന്നല്ല. ഒരു ധനിക കുടുംബത്തിൽ ജനിച്ചു ഊട്ടിയിലെ വല്യ … Continue reading സന്തോഷത്തിന്റെ ഉറവിടം!

ആശയങ്ങളുടെ ആഗ്രഹം!

“അക്ഷരങ്ങൾ കൂടുമ്പോൾ ഒരു വാക്കാവുന്നു, വാക്കുകൾ വരികൾ ആവുന്നു, ഒരു ആശയം പിറക്കുന്നു. അന്തർമുഖനായ ഒരു ആശയം. ആരുടെ മുന്നിലും പ്രദർശിക്കപ്പെടാൻ ആഗ്രഹമില്ലെന്നു പറഞ്ഞു. ആഗ്രഹങ്ങളെ ആശയമാക്കിയ ഞാൻ ഇന്നാദ്യമായി ഇതാ ആശയങ്ങളുടെ ആഗ്രഹത്തെ മാനിക്കുന്നു.”