P+P=P

Practice- it must be a keyword that we all have to follow in our life. If time allows then please take a stroll through this entire blog of mine. You could see that there was a time when I used to write on a daily basis. But over a period of you could also see … Continue reading P+P=P

പ്രതീക്ഷ

പ്രതീക്ഷാഭരിതമാണു ഓരോ ബസ്സ്‌ യാത്രയും. ബസ്സ്‌ സമയത്തിനെത്തുമെന്ന പ്രതീക്ഷ ഓഫീസിൽ സമയത്തിനെത്തിക്കുമെന്ന പ്രതീക്ഷ ഇരിക്കാൻ സീറ്റ്‌ കിട്ടുമെന്ന പ്രതീക്ഷ ജനാലയ്ക്കരികിലായിരിക്കുമെന്ന് മറ്റൊരു പ്രതീക്ഷ ആയിരത്തിന്റെ നോട്ട്‌ വീശിയാലും, കണ്ടക്ടർ ആളുകൾ കേൾക്കേ ചീത്ത വിളിക്കില്ലെന്ന പ്രതീക്ഷ ഇന്നുമവൾ ഇതേ ബസ്സിൽ കയറുമെന്ന പ്രതീക്ഷ തൊട്ടടുത്തിരിക്കുമെന്നൊരു പ്രതീക്ഷ ഒരു വാക്ക്‌ മിണ്ടുമെന്നും, ചെറുചിരി തൂകുമെന്നും ഒരു പ്രതീക്ഷ. പ്രതീക്ഷാഭരിതമാണു ഓരോ ബസ്സ്‌ യാത്രയും.

ഗീതോപദേശം യഥാര്‍ത്ഥത്തില്‍ നല്‍കിയത് ആര്‍ക്കു?

ശ്രീകൃഷ്ണൻ, തന്റെ പ്രിയപ്പെട്ടവരെ ഒക്കെ യുദ്ധക്കളത്തിൽ തനിക്കു എതിരായ കാണേണ്ടി വന്നു തളർന്നു പോയ, അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം. ഒന്നു കൂടി പറയുന്നു, ശ്രീകൃഷ്ണൻ അർജ്ജുനനു നല്കിയ ഉപദേശം ആണു ഗീതോപദേശം. ആരാണു അർജ്ജുനൻ? ഞാൻ ആണു അർജ്ജുനൻ, നിങ്ങളാണു അർജ്ജുനൻ. ജ്ഞാനം ആർജിക്കുന്നവൻ ആരോ, അവനാണു അർജ്ജുനൻ. നമ്മൾ എല്ലാവരും എല്ലാ ദിവസവും, ഏതെങ്കിലും ഒക്കെ രീതിയിൽ ജ്ഞാനം ആർജിക്കുന്നവർ ആണു, നമ്മൾ എല്ലാവരും അർജ്ജുനന്മാരാണു. അതുകൊണ്ടു തന്നെ, “ സുഖദു:ഖങ്ങളും ലാഭനഷ്ടങ്ങളും … Continue reading ഗീതോപദേശം യഥാര്‍ത്ഥത്തില്‍ നല്‍കിയത് ആര്‍ക്കു?

പ്രാർത്ഥനോദ്ദേശ്ശം

ഒരു ദിവസത്തെ ജോലികൾ ആരംഭിക്കുന്നതിനു മുൻപ് അല്പനേരം നമ്മൾ എന്തിനു വേണ്ടി ആണോ ആഗ്രഹിക്കുന്നതു അതിനെക്കുറിച്ചു കണ്ണടച്ചു ചിന്തിക്കുക്ക. ഇങ്ങനെ ചെയ്യുന്നതു വഴി ആ ആഗ്രഹത്തിലേക്കു നമ്മളെ എത്തിക്കുന്ന ഏതേലും ഒരു കാര്യം, അതു വളരെ ചെറുതായാൽ പോലും, നമ്മൾ അറിയാതെ തന്നെ നമ്മൾ ചെയ്തിരിക്കും. പതിയെ പതിയെ ആ ആഗ്രഹം ഒരു യാഥാർഥ്യം ആയി മാറും. ജോലികൾ ആരംഭിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചിട്ട് തുടങ്ങണം എന്നു പറയുന്നതിന്റെ ഉദ്ദേശവും ഇതു തന്നെ ആണു.

ആശയങ്ങളുടെ ആഗ്രഹം!

“അക്ഷരങ്ങൾ കൂടുമ്പോൾ ഒരു വാക്കാവുന്നു, വാക്കുകൾ വരികൾ ആവുന്നു, ഒരു ആശയം പിറക്കുന്നു. അന്തർമുഖനായ ഒരു ആശയം. ആരുടെ മുന്നിലും പ്രദർശിക്കപ്പെടാൻ ആഗ്രഹമില്ലെന്നു പറഞ്ഞു. ആഗ്രഹങ്ങളെ ആശയമാക്കിയ ഞാൻ ഇന്നാദ്യമായി ഇതാ ആശയങ്ങളുടെ ആഗ്രഹത്തെ മാനിക്കുന്നു.”