നമ്മുടെ ചിന്തകളെ ശുദ്ധീകരിച്ചു തുടങ്ങുന്നിടത്തു ജീവിതത്തിൽ നാം ഉയർച്ച നേടാൻ തുടങ്ങുന്നു.
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനവും, റോഡിൽ ഓടുന്ന വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനവും ഒന്നു തന്നെ, അവ തമ്മിൽ ഉള്ള വ്യത്യാസം അവയിലെ quality-ൽ ആണു.
വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം കുറച്ചു കൂടി purified ആണു.
Quality കുറഞ്ഞ, purified അല്ലാത്ത സാധാരണ ഇന്ധനം നിറച്ചാൽ, ഒരിക്കലും വിമാനം പ്രവർത്തിക്കുകയുമില്ല, ഉയർന്നു ആകാശത്തിൽ എത്തുകയുമില്ല.
നമ്മൾ ഓരോരുത്തരം വിമാനങ്ങൾ ആണു. ഉയർന്നു അകാശത്തോളം എത്താൻ കഴിവുള്ള വിമാനങ്ങൾ. നമ്മുടെ ഇന്ധനമോ, ചിന്തകളും. അതുകൊണ്ടു തന്നെ ശുദ്ധീകരിച്ച ചിന്തകൾക്കു മാത്രമേ നമ്മളെ ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കുകയുള്ളു.
എല്ലാത്തിനെയും, എല്ലാവരെയും പറ്റി നല്ലതു മാത്രം ചിന്തിക്കാൻ തുടങ്ങുക. ചിന്തകളുടെ quality-യും കൂടും, ജീവിതത്തിൽ പ്രകടമായ മാറ്റങ്ങളും വന്നു തുടങ്ങും.