ഇതു ഒരേ ആളുടെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിൽ എടുത്ത ഫോട്ടോകൾ ആണു. തിരുവനന്തപുരത്തു അത്യാവശ്യം എഫ് എം കേൾകുന്ന ഏവർക്കും സുപരിചിതമായ ഒരു ശബ്ദത്തിനു ഉടമയാണു ഇദ്ദേഹം, പേരു ഷംന.
സാധാരണ ഇങ്ങനെയുള്ള Before,After ഫോട്ടോകൾ എതേലും പ്രോഡക്ട് അഡ്വർറ്റൈസ്മന്റ് ആയിട്ടായിരിക്കും നിങ്ങൾ കണ്ടിട്ടുണ്ടാവുക. ഞാനും അതിനു വേണ്ടി തന്നെ ആണു ഈ ഫോട്ടോ ഉപയോഗിക്കുന്നതു ( അതും പുള്ളിക്കാരിയുടെ അനുവാദം പോലും ഇല്ലാതെ). ഒരു RJ എന്നതിലുപരി എനിക്കു വളരെ അടുത്തറിയാവുന്ന, എല്ലാവരയും എപ്പോഴും ഹാപ്പി ആക്കുകയും, എല്ലാർക്കും എപ്പോഴും ഭയങ്കര സപ്പോർട്ടീവ് ആയിട്ട് നില്ക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണു ഷംന ചേച്ചി. ഈ ഫോട്ടൊയിലെ BEFORE ടാഗിൽ ഉള്ള ഫോട്ടോ എടുത്ത സമയത്തു ഇദ്ദേഹത്തിനു ചുറ്റും ഒരുപാടു വിഷമങ്ങൾ തളം കെട്ടി നില്ക്കുന്ന അവസ്ഥയായിരുന്നു. പതിയേ പതിയേ അതിൽ നിന്നെല്ലാം കര കയറി, ചെറിയ കാര്യങ്ങളിൽ വരെ വല്യ സന്തോഷങ്ങൾ കണ്ടെത്തുവാനും,ഒപ്പം തനിക്കു ചുറ്റും പോസിറ്റീവ് സുഹൃത്തുക്കളുടെ ഒരു വലയം തീർക്കുകയും ചെയ്ത സമയത്തു എടുത്ത ഫോട്ടോ ആണു AFTER ടാഗിൽ ഉള്ളതു.
ഞാൻ നേരത്തെ പറഞ്ഞിരുന്നു ഒരു പ്രോഡക്ട് അഡ്വർറ്റൈസ്മെന്റിനു വേണ്ടിയാണു ഞാൻ ഈ BEFORE,AFTER ഫോട്ടോ ഉപയോഗിക്കുന്നതു എന്നു. എന്താണു ഞാൻ അവതരിപ്പിക്കാൻ ഉദ്ദേശിച്ച പ്രോഡക്ട് എന്നു ഇതിനോടകം തന്നെ എല്ലാർക്കും മനസിലായിട്ടുണ്ടാവും. നമുക്കു ചുറ്റും ഉള്ളതു എന്താണോ അതു നമ്മളിൽ നിന്നു പ്രതിപാദിക്കും. നമുക്കു ചുറ്റും നെഗറ്റിവിറ്റി ആണെങ്കിൽ നെഗറ്റിവിറ്റിയും, പോസിറ്റിവിറ്റി ആണെങ്കിൽ പോസിറ്റിവിറ്റിയും പ്രതിപാദിക്കും. പോസിറ്റീവ് ചിന്തകളും സൗഹൃദങ്ങളും നമ്മുടെ Physical Appearance-ൽ ഒരുപാടു നല്ല മാറ്റങ്ങൾ കൊണ്ടു വരും. ഒരു സൗന്ദര്യവർധന വസ്തുക്കളും ഉപയോഗിക്കാതെ തന്നെ നമ്മുടെ സൗന്ദര്യം വർധിക്കുന്നു, ഒപ്പം എല്ലാ ചരാചരങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും സാധിക്കുന്നു. അതു വഴി ഈ ലോകത്തിന്റെ സൗന്ദര്യം തിരിച്ചറിയുകയും, ജീവിക്കുന്ന ഓരോ നിമിഷവും ആഹ്ലാദപൂർണമാവുകയും ചെയ്യുന്നു.
So, Leave all negatives and Welcome Positives to Life.